malayalam news

പാറുക്കുട്ടി ഇനി മുതൽ ചേച്ചിക്കുട്ടി : മൂന്നാമത്തെ കുഞ്ഞു ജനിക്കാൻ പോകുന്ന സന്തോഷം പങ്കുവെച്ച് പാറുവിന്റെ അമ്മ


ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്ബരകളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് പരമ്ബര. പരമ്ബരയിലെ അഭിനേതാക്കളെല്ലാം ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുതാരമായ പാറുക്കുട്ടിയുടെ പേരില്‍ വരെ ഫാന്‍സ് ക്ലബുകള്‍ സജീവമാണ്. നിമിഷനേരം കൊണ്ടാണ് പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. ഇപ്പോൾ പാറുകുട്ടിക്ക് രണ്ടര വയസ്സ് പിന്നിട്ടു. ലോക് ഡൗണായതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ഇടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെച്ച്‌ താരങ്ങളെത്തിയിരുന്നു. അപ്പോഴെല്ലാം പ്രേക്ഷകര്‍ ചോദിച്ചത് പാറുക്കുട്ടിയെ ആയിരുന്നു.

ചക്കിയെന്ന അമേയ....ഉപ്പും മുളകിലെ ...

ബാലു-നീലു ദമ്ബതികളുടെ അഞ്ചാമത്തെ കുഞ്ഞായാണ് പാറുക്കുട്ടി എത്തിയത്. കരുനാഗപ്പള്ളി സ്വദേശികളായ അനില്‍കുമാറിന്റേയും ഗംഗയുടേയും മകളാണ് അമേയ. നാലാം മാസം മുതല്‍ പാറുക്കുട്ടി ഉപ്പും മുളകിനൊപ്പമുണ്ട്. പാറുവിന്റെ വളർച്ചകൾ മുഴുവൻ മലയാളി പ്രേക്ഷകരുടെ കണ്മുൻപിലൂടെയായിരുന്നു. നിലത്തു ഇഴഞ്ഞു നീങ്ങുന്നത് മുതൽ, എണീറ്റു നടക്കാനും, ഓടി നടക്കാനും ഭക്ഷണം കഴിക്കാനും വരെ പാറുക്കുട്ടി പഠിച്ചത് ഓരോ പ്രേക്ഷകനെയും ദൃക്‌സാക്ഷിയാക്കിയായിരുന്നു.

പാറുക്കുട്ടി വലുതായി എന്ന് മാത്രമല്ല എല്ലാവരുടെയും പൊന്നോമനയായ പാറുക്കുട്ടി ഇനിമുതൽ ഒരു ചേച്ചികുട്ടികൂടിയാണ്.

ബേബി അമേയയുടെ അമ്മയായ ഗംഗലക്ഷ്മിയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. മുൻപ് പല അഭിമുഖങ്ങളിലും പാറുകുട്ടിയെക്കുറിച്ചും, ഷൂട്ടിംഗ് വിശേഷങ്ങളെക്കുറിച്ചും, കുടുംബ വിശേഷങ്ങളുമൊക്കെ ഗംഗ ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് മൂന്നാമതൊരു കുഞ്ഞു വാവ കൂടി ജനിക്കാൻ പോകുന്ന വിവരം കൂടി പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് ഗംഗ. പാറുകുട്ടിക്ക് ഇനി ഒരു കുഞ്ഞ് അനിയനോ, അനിയത്തിയോ കൂടി വരുമെന്ന് അറിഞ്ഞതോടെ ഉപ്പും മുളകും, കുടുംബവും മലയാളി പ്രേക്ഷകരും ആകാംഷയോടെ കാത്തിരിപ്പിലാണ്.

Image may contain: 1 person

പാറുക്കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ആശംസകള്‍ പ്രചരിച്ചത്. പുതിയ ചിത്രവും പുറത്തുവന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ വിശേഷം വൈറലായി മാറിയത്. നീലുവിനേയും ബാലുവിനേയും തനിക്കേറെ ഇഷ്ടമാണെന്ന് ഇതിനകം പാറുക്കുട്ടി തെളിയിച്ചിരുന്നു. ഇടയ്ക്ക് വീഡിയോ കോള്‍ ചെയ്ത് വിശേഷങ്ങള്‍ തിരക്കാറുണ്ടെന്ന് നീലുവും പറഞ്ഞിരുന്നു.

Image may contain: 1 person

kerala news