malayalam news

കോട്ടയം മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി രോഗം പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ച ശേഷവും കോട്ടയം മാർക്കറ്റിൽ എത്തി: കോട്ടയം കളക്ടറേറ്റിനു സമീപം കീഴുകുന്ന് എന്ന കടയിലെ ഗ്രോസറി ഷോപ്പിലും കയറി : വിജയപുരത്തെ ചുമട്ട് തൊഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത്


കോട്ടയം:  കോട്ടയം മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ച കോട്ടയം വിജയപുരത്തെ ചുമട്ട് തൊഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വന്നു. 14 മുതൽ 23 വരെയുള്ള ദിവസങ്ങളിലെ റൂട്ട്മാപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  ജില്ലാ ആശുപത്രിയിൽ 22 ന് പരിശോധനയ്ക്കായി സാമ്പിൾ  നൽകിയ ശേഷവും രോഗി കോട്ടയം മാർക്കറ്റിൽ എത്തിയതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. അതിനുശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ കളക്ടറേറ്റിനു സമീപത്ത് കീഴുക്കുന്നിലെ പലചരക്ക് കടയിൽ ഇയാൾ കയറിയിരുന്നതായും റൂട്ട് മാപ്പില്‍ വ്യക്തമാകുന്നു.

14 മുതൽ 17 വരെ ഇയാൾ കോട്ടയം മാർക്കറ്റിൽ രാവിലെ 9 മുതൽ 5 വരെ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതിനു ശേഷം വീടിനു സമീപം വൈകിട്ട് 5.30 മുതൽ 6.30 വരെ ഇയാള്‍ ചൂണ്ട ഇടാനായി പോയി

18 ന് മോസ്‌കോയിലെ കടയിൽ മീൻ വലവാങ്ങുന്നതിനായി പോയിട്ടുണ്ട്. തുടര്‍ന്ന് 11 മണിക്ക് ഷൂക്കടയായ സ്വാതീ ഏജൻസീസിലും, 11.15 ന് കൊശമറ്റം കവലയിലെ പൗൾട്രി ഷോപ്പിലും എത്തിയ ഇയാൾ വൈകിട്ട് 5.30 മുതൽ 6.30 വരെ ചൂണ്ടയിടാനും പോയിട്ടുണ്ട്. 20 ന് പതിവ് പോലെ കോട്ടയം മാർക്കറ്റിൽ എത്തി.

തുടർന്നു ഉച്ചയ്ക്ക രണ്ടിനു കോട്ടയം മാർക്കറ്റിലെ ഉണ്ണി ട്രേഡേഴ്‌സിൽ ഇദ്ദേഹം പോയതായും റൂട്ട് മാപ്പില്‍ പറയുന്നു. പതിവ് പോലെ തന്നെ വൈകിട്ട് അഞ്ചര മുതൽ ആറര വരെ വീടിനു സമീപത്ത് ചൂണ്ടയിടാനും ഇദ്ദേഹം പോയിട്ടുണ്ട്.

21 ന് കോട്ടയം നഗരത്തിൽ മാർക്കറ്റിനുള്ളിലെ തേങ്ങാക്കടയായ രാജേഷിന്റെ കടയിൽ ഇയാൾ രാവിലെ എട്ടു മുതൽ 8.10 വരെ ചിലവഴിച്ചു. തുടര്‍ന്ന്  8.10 മുതൽ വൈകിട്ട് അഞ്ചു വരെ കോട്ടയം മാർക്കറ്റിനുള്ളിൽ തന്നെ ഇയാൾ ഉണ്ടായിരുന്നു. അഞ്ചര മുതൽ ആറര വരെ  പതിവ് പോലെ ചൂണ്ടയിടുന്നതിനായും ഇയാൾ പോയിട്ടുണ്ട്.

അതേസമയം 22 ന് ജനറൽ ആശുപത്രിയിൽ എത്തി സാമ്പിൾ നൽകിയ ചുമട്ടുതൊഴിലാളി ക്വാറന്റൈനിൽ കഴിയേണ്ടതിനു പകരം നേരെ പോയത് കോട്ടയം മാർക്കറ്റിലേക്കാണ്. ഇവിടെ രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ചര വരെ ഇയാൾ കഴിഞ്ഞു. തുടർന്ന് കോട്ടയം കളക്ടറേറ്റിനു സമീപം കീഴുകുന്ന് എന്ന കടയിലെ ഗ്രോസറി ഷോപ്പിൽ കയറുകയും ചെയ്തു.

23 ന് രോഗം സ്ഥീരീകരിച്ച ദിവസവും ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങി എന്നാണ് വ്യക്തമാകുന്നത്. 10.30 ന് ഇയാൾ കോശമറ്റം കവലയിലെ ഇറച്ചിക്കടയിലേയ്ക്കു പോയി. തുടര്‍ന്ന് ഇവിടെ നിന്നാണ് ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോയിരിക്കുന്നത്.

kerala news