malayalam news

പുതിയ പദ്ധതിയുടെ കാലതാമസം മൂലം നിരാശയിലായിരുന്നു; കെട്ടിടത്തിൽ നിന്നു വീണുമരിച്ചത് ഓഫിസ് മീറ്റിങ്ങിനു മുൻപ്; വെളിപ്പെടുത്തലുമായി സുഹൃത്ത് : പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി


ദുബായ് : പ്രവാസി വ്യവസായി ജോയി അറയ്ക്കൽ ജീവനൊടുക്കിയ‌താണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുൻപുള്ള വിവരങ്ങളും പുറത്തുവന്നു.

ഏപ്രില്‍ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്‍റെ 14മത്തെ നിലയില്‍ നിന്നും വീണാണ് ജോയ് മരിച്ചതെന്ന് ബര്‍ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുള്ള ഖാദിം ബിന്‍ സുറൂര്‍ അറിയിച്ചു. 

ഉച്ചയ്ക്ക് 12 മണിക്ക് തീരുമാനിച്ചിരുന്ന യോഗത്തിന് തൊട്ടുമുന്‍പായിരുന്നു ആത്മഹത്യയെന്നും സംഭവത്തില്‍ ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും ദുബായ് പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതെസമയം പുതിയൊരു പദ്ധതിയുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട കാലതാമസം അദ്ദേഹത്തിന് ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബ സുഹൃത്ത് വ്യക്തമാക്കി. പെട്രോളിന്റെ വിലയിടവിൽ നേരിയ നഷ്ടമുണ്ടായെങ്കിലും അടുത്തമൂന്നു മാസത്തിനുള്ളിൽ അതിന്റെ നഷ്ടം തീരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നതായും സുഹൃത്ത് പറഞ്ഞു. ക്രൂഡ് ഓയിൽ വ്യാപാരത്തിന് പുറമെ ഇതര പെട്രോളിയം ഉത്പന്നങ്ങളുടെ നിർമാണം ഉണ്ടായിരുന്നതു കൊണ്ടാണിത്. പക്ഷേ പുതിയ പദ്ധതിയുടെ കാലതാമസം അദ്ദേഹത്തിന് മനസ്സിനേറ്റ മുറിവായിരുന്നു. അടുത്തിടെ യുഎഇ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഒരു വ്യവസായിയുടെ പേര് മരണത്തിലേക്ക് വലിച്ചിഴച്ചെങ്കിലും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലായിരുന്നെന്നും സുഹൃത്ത് വ്യക്തമാക്കി.

ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്ബനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്ബനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്ബനിയുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം ജോയിക്കു വേദന നല്‍കി. ഇത് വൈകുന്നത് വലിയ പ്രതിസന്ധിയാകുമെന്ന് ജോയി തിരിച്ചറിഞ്ഞു.

സൃഹൃത്തിനും മകനുമൊപ്പമായിരുന്നു ജോയ് അറക്കല്‍ ഉണ്ടായിരുന്നത്. പുകവലിക്കാനായി പുറത്തേക്ക് പോയശേഷം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. ഗോള്‍ഡ് കാര്‍ഡ് വിസ കൈവശമുള്ള ജോയ് അറയ്ക്കല്‍ മരിച്ചത് സാമ്ബത്തിക കാരണങ്ങള്‍ കൊണ്ടാണെന്നും പൊലീസ് വ്യക്തമാക്കി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് എണ്ണ വ്യവസായ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ജോയിയുടെ മരണത്തിന് കാരണമായി എന്നാണ് ദുബായ് പൊലീസിന്റേയും നിഗമനം. യുഎഇയിലും ഇതര ജിസിസി രാജ്യങ്ങളിലുമായി 11 കമ്ബനികളാണ് കപ്പല്‍ ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ സംരംഭങ്ങളുണ്ട്. 

മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. ചാർട്ടേർഡ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കും. ഇന്ന് മൂന്നരയോടെയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകുക. രാത്രി എട്ടരയോടെ കോഴിക്കോടെത്തുന്ന മൃതദേഹം ജന്മസ്ഥലമായ വയനാട്ടിലെ മാനന്തവാടിയിലേക്ക് കൊണ്ടുപോകും. കണിയാരം മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രലിലാണ് സംസ്‌കാരം നടക്കുക.

kerala news