Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ വൃദ്ധരായി വേഷം മാറി എത്തി; കൈയോടെ പിടികൂടി ആരോഗ്യ പ്രവർത്തകർ

janmabhumi-ad

Digital Malayali Web Desk February 21, 2021, 08:51 a.m.

കള്ളത്തരം പിടികൂടിയതോടെ ഇരുവരെയും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും അയോഗ്യരാക്കി.


ഫ്‌ളോറിഡ: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ വൃദ്ധരായി വേഷം മാറി വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയ രണ്ട് യുവതികൾ പിടിയിൽ. കള്ളത്തരം പിടികൂടിയതോടെ ഇരുവരെയും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും അയോഗ്യരാക്കി.

കൈയുറകളും കണ്ണടയും തൊപ്പിയും ധരിച്ച് 60 വയസിന് മുകളിൽ പ്രായം തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവർ ഓർലാൻഡോയിലെ ഓറഞ്ച് കൺവെൻഷൻ വാക്‌സിൻ സെന്ററിലാണ് എത്തിയത്. ബുധനാഴ്ച രണ്ടാം ഘട്ട വാക്‌സിൻ സ്വീകരിക്കാനെത്തിയപ്പോഴാണ് ഇവർ പിടിക്കപ്പെടുന്നത്. ആദ്യഘട്ടം വാക്‌സിനെടുക്കാൻ ഇവരെത്തിയപ്പോൾ എങ്ങനെ പിടിക്കപ്പെടാതെ രക്ഷപ്പെട്ടുവെന്ന് അറിയില്ലെന്ന് ഫ്‌ളോറിഡയിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

34 ഉം 44 ഉം പ്രായമായ യുഅവതികളാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തിയതെന്നാണ് നിഗമനം.

നിയമമനുസരിച്ചുള്ള സിഡിആർ കാർഡ്, വാക്‌സിനേഷൻ കാർഡ് എന്നിവ ഇവരുടെ കയ്യിലുണ്ടായിരുന്നു. തിരിച്ചറിയൽ കാർഡിലേയും ഡ്രൈവിംഗ് ലൈസൻസിലേയും ജനന തീയതികളിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആരോഗ്യ പ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick