Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സർക്കാരിനെ വിമര്‍ശിക്കുന്നത് കൊണ്ട് മാത്രം പാര്‍ട്ടി രക്ഷപ്പെടില്ല; കോണ്‍ഗ്രസിന് സക്കറിയയുടെ ഉപദേശം

janmabhumi-ad

Digital Malayali Web Desk May 30, 2021, 10:44 p.m.

എന്നും വിമര്‍ശിച്ചതുകൊണ്ട് കാര്യമില്ല; കോണ്‍ഗ്രസിന് തലമുറ മാറ്റം മാത്രമാണ് മൃതസഞ്ജീവനി


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കോണ്‍ഗ്രസിന്റെ സാന്നിധ്യം കേരളത്തിന് ആവശ്യമാണെന്ന് എഴുത്തുകാരന്‍ സക്കറിയ്യ. കോണ്‍ഗ്രസ് ഇല്ലാത്ത കേരളം എന്നത് അതിന്റെ ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ ആള്‍ക്കൂട്ടം ആണ് കോണ്‍ഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണമെന്നും കോണ്‍ഗ്രസിനെ ഒരു ധനാഗമമാര്‍ഗം അതിലുമേറെ ആര്‍ത്തിപൂര്‍ത്തീകരണ ഉപകരണം ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിര്‍ത്തണമെന്നും സക്കറിയ പറയുന്നു.

‘കോണ്‍ഗ്രസിന്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാന്‍ ഒരു കോണ്‍ഗ്രസ് കാരന്‍ അല്ല. പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരന്‍ എന്ന നിലയില്‍ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്,’ സക്കറിയ ഫേസ്ബുക്കിലെഴുതി.

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോണ്‍ഗ്രസിന് ഇത് സംഭവിച്ചു കൂടാ

കോണ്‍ഗ്രസ്മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാര്‍ട്ടിയാണ്. കാരണം അതിന്റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയല്‍ കാര്‍ഡ് മൂല്യമേന്മയുള്ളതാണ്.
കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാര്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ബിജെ പിക്ക് ഒരു തടയാണ് എന്ന് പറയുന്നതില്‍ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് – നരേന്ദ്ര മോഡിയുടെ കോണ്‍ഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നില്‍ക്കുമ്പോളും – കോണ്‍ഗ്രസ് ആണ് പ്രതീക്ഷകള്‍ക്ക് വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടി. അഖിലേന്ത്യാസ്വഭാവം ഇപ്പോളും നിലനിര്‍ത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാര്‍ട്ടിക്കും അത് സാധിച്ചിട്ടില്ല.
കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോണ്‍ഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോണ്‍ഗ്രസ്സിന്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോണ്‍ഗ്രസിന്റെത് വിവിധ സമുദായങ്ങളില്‍ രൂഢമൂലമാണ്. ബിജെപി യുടെത് അലഞ്ഞു നടക്കുന്ന ഒന്നാണ് എന്ന് വേണം പറയാന്‍.

കോണ്‍ഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല – നവീകരണമാണ്. ചിന്തയിലും, പ്രവര്‍ത്തിയിലും ലക്ഷ്യങ്ങളി ലും ഉള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദര്‍ശങ്ങളെ ഓര്‍ത്തെടുത്ത് നവീകരിക്കുക. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനുസരിച്ച് നയങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെയും പ്രവര്‍ത്തനങ്ങ ലെയും – ശരിയായ കാരണങ്ങളോടെയാണെങ്കില്‍ പോലും – ദൈനംദിനം വിമര്‍ശിച്ചത് കൊണ്ട് മാത്രം പാര്‍ട്ടി പുനരുജ്ജീവിക്ക പെടുന്നില്ല. വിമര്‍ശിക്കാനായുള്ള വിമര്‍ശനത്തിന്റെ കാര്യമാണെങ്കില്‍, അതിന്റെ ഗുണഭോക്താക്കള്‍ മാധ്യമങ്ങള്‍ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ പഠിപ്പിച്ചിരിക്കണം.

സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളില്‍ പൂര്‍ണമായി – സമ്പൂര്‍ണമായി – ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ മൃതസഞ്ജീവനി. അവര്‍ അതിനെ വളര്‍ത്തുക യൊ തളര്‍ത്തുകയോ ചെയ്യട്ടെ. തീര്‍ച്ചയായും ഇപ്പോളത്തെ വെന്റിലേറ്റര്‍ ജീവിതത്തില്‍ നിന്ന് ഒരു മാറ്റമായിരിക്കും അത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick