Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ലോകകപ്പ് ചരിത്രത്തില്‍ ആദ്യം; പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചു

janmabhumi-ad

Digital Malayali Web Desk October 24, 2021, 11:21 p.m.

മത്സരത്തിലെ ജയത്തോടെ ഇന്ത്യക്കെതിരെ ടി20 ലോകകപ്പിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന റെക്കോർഡ് കൂടി പാകിസ്ഥാൻ തിരുത്തിക്കുറിച്ചു


ദുബായ്: തോല്‍വിയറിയാതെ പിന്നിട്ട 12 മത്സരങ്ങള്‍ക്കു ശേഷം ലോകകപ്പ് വേദിയില്‍ ഒടുവില്‍ പാകിസ്താനോട് ഇന്ത്യ തോറ്റു. ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ 10 വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 17.5 ഓവറില്‍ ലക്ഷ്യം കണ്ടു.

മത്സരത്തിലെ ജയത്തോടെ ഇന്ത്യക്കെതിരെ ടി20 ലോകകപ്പിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന റെക്കോർഡ് കൂടി പാകിസ്ഥാൻ തിരുത്തിക്കുറിച്ചു.
ഇന്ത്യ കുറിച്ച 152 റൺസ് വിജയലക്ഷ്യം ക്യാപ്റ്റൻ ബാബർ അസമിന്റെയും (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളുടെ മികവിലാണ് അവർ മറികടന്നത്. ഇരുവരും മികച്ച രീതിയിൽ മുന്നേറിയതോടെ ഇന്ത്യൻ ബൗളർമാർ പ്രതിരോധത്തിൽ ആവുകയായിരുന്നു. ഒരു ഘട്ടത്തിൽ പോലും പാക് ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick