Digital Malayali Web Desk May 21, 2023, 12:42 p.m.
അടുത്തുള്ള പുരയിടത്തില്‍ നിന്ന് ചക്കയിട്ട് വീട്ടിലെത്തിയതിനു പിന്നാലെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നിയിരുന്നു
കോതമംഗലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഏറാമ്ബ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.
അടുത്തുള്ള പുരയിടത്തില്‍ നിന്ന് ചക്കയിട്ട് വീട്ടിലെത്തിയതിനു പിന്നാലെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നിയിരുന്നു. പരിഭ്രാന്തിയിലായ ഇവരെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ നിഷിദ അബോധാവസ്ഥയിലാവുകയായിരുന്നു. നിഷിദയുടെ ഭര്‍ത്താവ് അന്‍സല്‍ സൗദിയിലാണ്. മുഹമ്മദ് ഇന്‍സാം, മുഹമ്മദ് ഇര്‍ഫാന്‍, നൂറ ഫാത്തിമ എന്നിവര്‍ മക്കളാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.