Digital Malayali Web Desk December 04, 2020, 12:27 p.m.
കോവിഡിന്റെ പശ്ചാത്തലത്തിൽ 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ല
ശബരിമല∙ 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെർച്വൽ ക്യൂ ബുക്കിങ്. ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചതിനെത്തുടർന്ന് ബുധനാഴ്ച വൈകിട്ട് 5ന് ആണ് പുതിയ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയത്. ദർശനത്തിന് ബുക്ക് ചെയ്യാനുള്ള നിർദേശത്തിലാണ് നിലപാട് മാറ്റം വ്യക്തമാക്കുന്നത്.
സുപ്രീം കോടതി വിധിക്കു പിന്നാലെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് ആദ്യമായാണ് 50 വയസ്സിനു താഴെയുള്ള സ്ത്രീകൾക്ക് ദർശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പറയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ലെന്നും പുതിയ നിർദേശത്തിലുണ്ട്. ഇന്നലെ മുതൽ ജനുവരി 19 വരെയുള്ള ദിവസങ്ങളിൽ 44,000 പേർക്കായിരുന്നു ദർശനത്തിന് ബുക്ക് ചെയ്യാൻ അവസരം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.