Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കാമുകന്റെ അമ്മയാകാൻ ആഗ്രഹം, കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി: വിചിത്ര കാരണവുമായി യുവതി

janmabhumi-ad

Digital Malayali Web Desk October 11, 2021, 07:00 p.m.

കാമുകന്റെ അമ്മ അടുത്തിടെയാണ് മരിച്ചതെന്നും അന്നുമുതല്‍ ആണ്‍സുഹൃത്ത് വിഷമിച്ചിരിക്കുകയാണെന്നും ഇതില്‍ തനിക്ക് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നതായും യുവതി പറയുന്നു


സ്വന്തം കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് സോഷ്യൽ മീഡിയകളിലെ അമ്പരപ്പിച്ചിരിക്കുകയാണ് ടിക് ടോക്ക് യൂസർ ആയ @ys.amri. യുവതിയുടെ വിചിത്രമായ തീരുമാനത്തിന് പിന്നിലെ കാരണമറിഞ്ഞ് അന്ധാളിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് യുവതി തന്റെ കാമുകന്റെ പിതാവിനെ വിവാഹം കഴിച്ച വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. പോസ്റ്റ് നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായത്.

കാമുകന്റെ അമ്മ അടുത്തിടെയാണ് മരിച്ചതെന്നും അന്നുമുതല്‍ ആണ്‍സുഹൃത്ത് വിഷമിച്ചിരിക്കുകയാണെന്നും ഇതില്‍ തനിക്ക് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നതായും യുവതി പറയുന്നു. ജീവിതത്തില്‍ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തീര്‍ക്കാന്‍വേണ്ടിയാണ് താന്‍ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്.

കാമുകന്റെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യണമെന്നും ഈ വിവാഹത്തിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരമ്മയില്ലാത്ത കുറവ് തന്റെ ബോയ്ഫ്രെണ്ടിനെ അറിയിക്കില്ലെന്നും യുവതി പറയുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ ഇതിന് രണ്ടഭിപ്രായങ്ങളാണ് ഉയരുന്നത്. ആശംസ അറിയച്ചും ആശങ്ക അറിയിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തി.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick