Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ജസ്‌ല മാടശ്ശേരി എന്ന വന്മരം വീണു; അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി

janmabhumi-ad

Digital Malayali Web Desk September 11, 2021, 01:38 p.m.

തന്റെ റീല്‍സ് വീഡിയോ എടുത്ത് അതില്‍ മതം കലര്‍ത്തുകയും, അതിന് താഴെ വന്ന് മതം പഠിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വീഡിയോ ആണ് പെണ്‍കുട്ടിയുടേത്.


തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ  വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വര്‍ഗത്തില്‍ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ. നിരവധി പേരാണ് ഇതിനോടകം തന്നെ ആ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ളത്. തന്റെ റീല്‍സ് വീഡിയോ എടുത്ത് അതില്‍ മതം കലര്‍ത്തുകയും, അതിന് താഴെ വന്ന് മതം പഠിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വീഡിയോ ആണ് പെണ്‍കുട്ടിയുടേത്.

Facebook Post: https://www.facebook.com/nasarmazhavillu/videos/855441042027968

‘എടാ ബലാലെ, നിനക്കൊരു പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാതെയാണ് നീ നിന്റെ പ്രൊഫൈലിൽ എന്റെ വീഡിയോ ഇട്ടിരിക്കുന്നത്. എന്നോട് സ്വർഗ്ഗത്തിൽ പോകണ്ടേ എന്ന് ചോദിക്കാൻ നിനക്കിപ്പോ അവിടേക്ക് ആളെ കയറ്റി അയക്കുന്നതാണോ ജോലി’ എന്ന് പെൺകുട്ടി വിഡിയോയിൽ ചോദിക്കുന്നു.

‘ഇനിയും ഞാനും റീൽസ് ചെയ്യും, ഇനിയും ഞാൻ ഡാൻസ് കളിക്കും എന്റെ വീട്ടിലെ ഉപ്പാക്കോ ഉമ്മാക്കോ, എനിക്ക് മഹർ തന്ന ഭർത്താവിനോ ഇല്ലാത്ത വിഷമമോ നിങ്ങൾക്കാർക്കും വേണ്ട. അല്ലയോ പെണ്ണെ സ്വർഗ്ഗത്തിൽ പോകണ്ടേ എന്ന് ചോദിച്ച പല ഉസ്താദുമാരും പീഡനക്കേസിലെ പ്രതികളാണ്’ എന്നും വിഡിയോയിൽ പറയുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick