Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കാറ്റടിച്ചു യുവതി ഗർഭിണിയായ സംഭവം, കാറ്റ് നിരപരാധി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ്.

janmabhumi-ad

Digital Malayali Web Desk February 20, 2021, 08:23 a.m.

ഭർത്താവുമായി പിരിയുമ്പോൾ ഒരുപക്ഷെ യുവതി ഗർഭിണിയായിരിക്കാമെന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതിനാൽ ആണ് ഇങ്ങനെ ഒരു അത്ഭുതം നടന്നതെന്നുമാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.


ഇന്തോനേഷ്യൻ യുവതി കാറ്റടിച്ചപ്പോൾ ഗർഭിണിയായി എന്ന വാർത്ത അത്ഭുതത്തോടെയാണ് ലോകം സ്വീകരിച്ചത്. യുവതി തന്നെയായിരുന്നു ഈ വിവരം വെളിപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അന്വേഷണത്തിലാണ് ട്വിസ്റ്റ്.

വിവാഹിതയായ യുവതിക്ക് നേരത്തെ ഒരു കുട്ടിയുണ്ട്. ഭർത്താവും യുവതിയും നാലുമാസമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭർത്താവുമായി പിരിയുമ്പോൾ ഒരുപക്ഷെ യുവതി ഗർഭിണിയായിരിക്കാമെന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതിനാൽ ആണ് ഇങ്ങനെ ഒരു അത്ഭുതം നടന്നതെന്നുമാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

എന്നാൽ, യുവതി ഇപ്പോഴും തന്റെ പഴയ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. താൻ കുനിഞ്ഞു നിസ്കരിക്കുന്ന സമയത്തു തന്റെ യോനിയിലൂടെ ശക്തമായി കാറ്റ് അടിച്ചതായും ഇതിനു ശേഷം തനിക്ക് വയറുവേദന ഉണ്ടായതായും അടുത്തുള്ള ആശുപത്രിയിൽ പോയപ്പോൾ പെൺകുഞ്ഞിനെ പ്രസവിച്ചെന്നുമാണ് യുവതിയുടെ വാദം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ഡിഎൻഎ എടുക്കാനാണ് അധികൃതരുടെ തീരുമാനം .

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick