Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലൈംഗികാപവാദം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി ശശീന്ദ്രന്റെ രാജികാര്യം വി ഡി സതീശനും കെ സുധാകരനും വെല്ലുവിളി? മന്ത്രിക്ക് സംരക്ഷണമൊരുക്കി മുൻ കോൺഗ്രസ്കാരനായ പി സി ചാക്കോയും.

janmabhumi-ad

Digital Malayali Web Desk July 21, 2021, 07:06 p.m.

സതീശനും സുധാകരനും കോൺഗ്രസ് നേതൃസ്ഥാനം ലഭിച്ചതിന്ശേഷം ഇടത് സർക്കാരിനെതിരെയുള്ള ആദ്യത്തെ രാഷ്ട്രീയ വിവാദം ഫലപ്രദമായി ഉപയോഗിക്കുമോ?


കോട്ടയം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്ന വിവാദത്തില്‍ പ്രതിപക്ഷം ഉള്‍പ്പെടെ  വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി പ്രതീക്ഷിച്ചിരുന്നെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് എന്‍സിപിയുടെയും ഔദ്യോഗിക നിലപാട്. മന്ത്രിയ്ക്കും സര്‍ക്കാരിനും വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നിരിക്കുന്നത് . മന്ത്രിയെ സംരക്ഷിക്കുന്നത് വഴി പിണറായി നല്‍കുന്ന സന്ദേശമെന്താണെന്ന്‍ ചോദിച്ച്  കുണ്ടറയിലെ പരാതിക്കാരിയും രംഗത്തെത്തി.

കഴിഞ്ഞ പിണറായി സര്‍ക്കാര്‍ മന്ത്രി സഭയിലും ശശീന്ദ്രന്‍ കാരണം ഇതേ പ്രതിസന്ധി പാര്‍ട്ടി നേരിട്ടു. മംഗംളം ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ ആയിരുന്നു അന്ന് എകെ ശശീന്ദ്രന്‍ കുടുങ്ങിയത്. അന്ന് രാജി വച്ചുവെങ്കില്‍ ഇന്ന് അതിനുള്ള നീക്കം കാണുന്നുമില്ല. പ്രതിപക്ഷം ഇതിനെ ഏതു രീതിയില്‍ കൈകാര്യം ചെയ്യും? പുതിയ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സിസി പ്രസിഡന്റ് കെ സുധാകരനും ഒരു മന്ത്രിയെ  രാജിവയ്പ്പിക്കാന്‍ പറ്റിയ  രാഷ്ട്രീയ സഹചര്യം ഒത്തിണങ്ങി വന്നപ്പോള്‍ എങ്ങനെ സർക്കാരിനെതിരെ ആയുധമാക്കുമെന്ന ആകാംക്ഷയോടെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവന്ന പിസി ചാക്കോ ആണ് എന്‍ സിപി  സംസ്ഥാന അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി  ആത്മബന്ധമുള്ള ആളുമാണ് ചാക്കോ. ശശീന്ദ്രന് പൂര്‍ണ്ണ പിന്തുണയാണ് എന്‍ സി പി നല്‍കുന്നത്.  'ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ ഫോൺ ചെയ്തത് പാർട്ടിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായിരുന്നു. പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് ശശീന്ദ്രൻ ഇടപെട്ടത്. പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സംഭാഷണത്തിലുള്ളത്. പീഡന കേസ് ഒത്ത് തീർപ്പാക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ല. എ കെ ശശീന്ദ്രനോട് പാർട്ടി രാജി ആവശ്യപ്പെടില്ലെന്നും പിസി ചാക്കോ പറഞ്ഞു കഴിഞ്ഞു.

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒന്നിലേറെ സ്ത്രീകളാണ് പരസ്യമായ നിലപാടുകളെടുത്ത് മുന്നോട്ട് വന്നത്. അന്നിവിടെയാരും രാജിവെച്ചില്ല. ഉമ്മന്‍ചാണ്ടിയും ഇതേ രീതിയില്‍ ആരോപണ വിധേയനായപ്പോള്‍ രാജിവച്ചില്ല എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന പിസി ചാക്കോയുടെ നിലപാടുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ്.  ഇതാണോ സിപിഎമ്മിന്റെ സ്ത്രീപക്ഷ കേരളമെന്നും  എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും  വിഡി സതീശൻ ആവര്‍ത്തിച്ചു. മന്ത്രി രാജി വെച്ചില്ലെങ്കിൽ പ്രശ്‌നം നിയമസഭയിൽ കൊണ്ടുവരാനാണ് തീരുമാനം.

പരാതിക്കാരിയും എന്‍സിപിക്കാരാനായ അച്ഛനും മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടും പ്രതിപക്ഷം രാജിയാവശ്യം ശക്തമാക്കുമ്പോഴും പാര്‍ട്ടിയും മുഖ്യമന്ത്രിയും ശശീന്ദ്രന് പിന്തുണ നല്‍കുകയാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി നിര്‍ണായകമാണ്.  സര്‍ക്കാരിനെതിരെ വീണു കിട്ടിയ പ്രധാന തുരുപ്പുചീട്ടായി രാജി വയ്പ്പിക്കാന്‍ പ്രതിപക്ഷം ശക്തമായി രംഗത്തെത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.

സതീശനും സുധാകരനും കോൺഗ്രസ് നേതൃസ്ഥാനം ലഭിച്ചതിന്ശേഷം ഇടത് സർക്കാരിനെതിരെയുള്ള ആദ്യത്തെ രാഷ്ട്രീയ വിവാദം ഫലപ്രദമായി ഉപയോഗിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനീക്കം പരാജയപ്പെട്ട് വിവാദം കെട്ടടങ്ങിയാൽ സ്വാഭാവികമായും കോൺഗ്രസിലും യു ഡി എഫിലും ഇരുവർക്കുമെതിരെ കലാപക്കൊടിയുയരാനും സാധ്യതയുണ്ട്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick