Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്ത്രീ സുരക്ഷ ചര്‍ച്ചയാകുമ്പോള്‍ സ്ത്രീ വിഷയത്തില്‍ വീണ്ടും മന്ത്രി ശശീന്ദ്രന്‍; ശശീന്ദ്രനെ മന്ത്രിസഭയില്‍ തുടരാന്‍ പിണറായി അനുവദിക്കുമോ? സ്വര്‍ണ്ണക്കടത്തിനും ഗുണ്ടാപ്പണിക്കും പിന്നാലെ കീറാമുട്ടിയായി പീഡന വിവാദം

janmabhumi-ad

Digital Malayali Web Desk July 20, 2021, 06:46 p.m.

സ്വര്‍ണ്ണക്കടത്തും ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടിക്കുള്ളില്‍ തഴച്ചു വളരുന്നു എന്ന പേരുദോഷം നിലനില്‍ക്കുമ്പോഴാണ് സ്ത്രീ വിഷയം കീറാമുട്ടിയാകുന്നത്.


തിരുവനന്തപുരം: സ്ത്രീ വിഷയത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ വീണ്ടും സര്‍ക്കാരിനും മുന്നണിക്കും തലവേദനയാകുന്നു.  ഒന്നാം പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടി വന്നത് സ്ത്രീവിഷയവുമായി ബന്ധപ്പെട്ടായിരുന്നു. വീണ്ടും അതെ സാഹചര്യത്തില്‍ എത്തിപ്പെട്ട  ശശീന്ദ്രനെ മന്ത്രി സഭയില്‍ വച്ചുപൊറുപ്പിക്കുന്നത് ജങ്ങളോട് പ്രത്യേകിച്ചും സ്ത്രീകളോട് ചെയ്യുന്ന വഞ്ചനയാകും എന്ന പൊതു വികാരമാണ് ഉയരുന്നത്. സ്ത്രീ കള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചര്ച്ചയാകുമ്പോഴാണ് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും വീണ്ടും സമാനമായ വീഴച്ചയുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം. മന്ത്രിയോടും എന്‍സിപി നേതാക്കളോടും തിരുവനന്തപുരത്തെത്താന്‍ സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 യുവതിക്ക് നേരെയുണ്ടായ അതിക്രമം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ശ്രമിച്ചതാണ് സര്‍ക്കാരിന് തലവേദനയാവുന്നത്. മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെന്ന് പരാതിക്കാരി ആരോപണവും ഉന്നയിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ശബ്ദ രേഖ ഉള്‍പ്പെടെ  തെളിവുകളും പുറത്തുവന്നതോടെയാണ്  സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. സ്വര്‍ണ്ണക്കടത്തും ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടിക്കുള്ളില്‍ തഴച്ചു വളരുന്നു എന്ന പേരുദോഷം നിലനില്‍ക്കുമ്പോഴാണ് സ്ത്രീ വിഷം കീറാമുട്ടിയാകുന്നത്. ശശീന്ദ്രന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു.

രാജിവച്ച് ഒഴിയുകയാണ് ശശീന്ദ്രന്‍ ചെയ്യേണ്ടതെന്നും  അതിന് തയ്യാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ഈ ഗുരുതരമായ പ്രശ്നം മുഖ്യമന്ത്രി നല്ല നിലയില്‍ തീര്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ആവശ്യപ്പെട്ടു.

 'തനിക്കെതിരെയുണ്ടായ അതിക്രമത്തെക്കുറിച്ച്‌ യുവതി പോലീസില്‍ പരാതി കൊടുത്തിട്ടും എസ്പിയെ വരെ നിരന്തരം സമീപിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ല എന്നത് ഇക്കാര്യത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. ആ സമ്മര്‍ദ്ദത്തിന്റെ തുടര്‍ച്ചയാണ് മന്ത്രിയുടെ വാക്കുകളില്‍ കേള്‍ക്കാവുന്ന ഭീഷണി സ്വരവും. മന്ത്രി ശശീന്ദ്രന്റേത് സത്യപ്രതിജ്ഞാലംഘനം മാത്രമല്ല, ഒരു കുറ്റകൃത്യത്തെ പിന്തുണക്കുന്നതും നിയമവാഴ്ചയെ അട്ടിമറിക്കുന്നതുമായ ഗുരുതരമായ പ്രശ്നമാണ്'- വി ടി ബല്‍റാം പറയുന്നു.

എകെ ശശീന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കി. ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എന്‍സിപി നേതാവ് പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂണ്‍ മാസത്തില്‍ പോലീസിന് ലഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ വീണാ നായര്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയതും പരാതിയില്‍ പറയുന്നു.  

സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന് വരികയും ചരിത്രത്തിലാദ്യമായി ഗവര്‍ണ്ണര്‍ സമരം നടത്തുകയും ചെയ്തു. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായതോടെ സര്‍ക്കാരിന് വലിയ തിരിച്ചടി ഉണ്ടായി. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പരാതിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയതും സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ  ബാധിച്ചിരുന്നു. ഇതിനിടയിലാണ് മന്ത്രി നേരിട്ട് യുവതിക്കെതിരായ അതിക്രമ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച കാര്യം പുറത്തുവന്നത്. 

അപമാനകരമായ സംഭവങ്ങളിലൂടെ നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ മുഖ്യമന്തി പിണറായി വിജയന്‍ കഷ്ടപ്പെടുമ്പോഴാണ് മന്ത്രിയുടെ വക സ്ത്രീവിഷയം എന്ന പരിഹാസവും ഉയര്‍ന്നുതുടങ്ങി. പിണറായിയുടെ പോലീസും  കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ല എന്ന ഗുരുതര ആരോപണവും ഈ കേസില്‍ മാത്രമല്ല ഇടതുപക്ഷം പ്രതികളാകുന്ന മിക്ക കേസുകളിലും നിലനില്‍ക്കുന്നു. ശശീന്ദ്രനെ മന്ത്രിസഭയില്‍  തുടരാന്‍ പിണറായി  അനുവദിക്കുമോ എന്നതാണ്  പുതിയ  ചര്‍ച്ചാ വിഷയം. 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick