Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വ്യാജ വോട്ടർമാർ വോട്ട് ചെയ്യാനെത്തിയാൽ തിരികെ വീട്ടിൽ പോകില്ല! ലോക്കപ്പിൽ പോകും! : രമേശ് ചെന്നിത്തല

janmabhumi-ad

Digital Malayali Web Desk March 27, 2021, 06:52 a.m.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി നീണ്ടൂർ പ്രാവെട്ടം ജംഗ്ഷനിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നീണ്ടൂർ: വ്യാജ വോട്ടർമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയാൽ തിരികെ പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തിൽ വ്യാജ വോട്ട് ചെയ്യാനെത്തുന്നവർ ലോക്കപ്പിലാകുമെന്നും അദേഹം പറഞ്ഞു. 

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി നീണ്ടൂർ പ്രാവെട്ടം ജംഗ്ഷനിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാൻ ബോധപൂർവമായ നീക്കമാണ് സംസ്ഥാനത്ത് സർക്കാർ നടത്തുന്നത്. 

നാല് ലക്ഷത്തോളം വ്യാജ വോട്ടർമാർ വോട്ടർ പട്ടികയിൽ കടന്ന് കൂടിയിരിക്കുന്നു.  സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വ്യത്യാസം ഒന്നര ലക്ഷം മാത്രമാണ്. ഇവിടെയാണ് നാല് ലക്ഷം വ്യാജ വോട്ട് ചേർത്തിരിക്കുന്നത്. ഇത് വൻ ക്രമക്കേടിൻ്റെ ഭാഗമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ വോട്ട് ചേർത്ത എൽഡിഎഫ് പ്രവർത്തകർ , കോൺഗ്രസുകാരുടെ പേരിലും ബോധപൂർവം വോട്ടർ പട്ടികയിൽ പേര് ചേർക്കുകയാണ്. ഇതൊന്നും കൊണ്ട് യു.ഡി.എഫിൻ്റെ വിജയത്തെ തടയാനാവില്ലന്നും അദേഹം പറഞ്ഞു.

കോൺഗ്രസിൻ്റെ ഏറ്റവും വലിയ നേതാവായിരുന്ന ഒ.വി ലൂക്കോസിൻ്റെ മകനായ പ്രിൻസ് ലൂക്കോസ് ഏറ്റുമാനൂരിൽ മത്സരിക്കുകയാണ്. അദേഹത്തിനുള്ളത് കോൺഗ്രസ് പാരമ്പര്യം തന്നെയാണ്. ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് കുട ചൂടിയ സ്ഥലമാണ്  ഏറ്റുമാനൂർ. കേരളം ഒരു ഭരണമാറ്റത്തിന് തയ്യാറാകുന്നു. അഴിമതി സർക്കാർ മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.  ഇതിന് ഏറ്റുമാനൂരും ഒപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ചെയർമാൻ സുനു ജോൺ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം നേതാവ് പി.സി തോമസ് , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് , കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി , ഫിലിപ്പ് ജോസഫ്,  ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ജി.ഗോപകുമാർ , മോഹൻ കെ നായർ , മുരളി , പി.സി പൈലോ , കെ.ജി ഹരിദാസ് , ആനന്ദ് പഞ്ഞിക്കാരൻ , ഷൈജി തോട്ടപ്പള്ളി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick