Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോഴിക്കോട്ട് വീട്ടിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു; നടപടി നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍

janmabhumi-ad

Digital Malayali Web Desk October 30, 2020, 03:31 p.m.

മുന്‍വശത്തെ തുറന്നിട്ട വാതിലിലൂടെയാണ് കാട്ടുപന്നികള്‍ അകത്തു കയറിയത്. പന്നികള്‍ കയറിയതോടെ വീട്ടുകാരും നാട്ടുകാരും വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു


കോഴിക്കോട്: കോഴിക്കാേട്: ജില്ലയിലെ കൂരാച്ചുണ്ടില്‍ വീട്ടിലെ കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറിയ രണ്ട് കാട്ടുപന്നികളെയും വെടിവച്ചുകൊന്നു.  ഒരു പന്നിയെ തോക്ക് ലൈസന്‍സുളള ഒരാളും രണ്ടാമത്തെ പന്നിയെ വനംവകുപ്പധികൃതരുമാണ് കൊന്നത്.  കൂരാച്ചുണ്ട് പൂവത്തുംചോല പാലമലയില്‍ മോഹനന്റെ വീട്ടിലാണ് സംഭവം.

മുന്‍വശത്തെ തുറന്നിട്ട വാതിലിലൂടെയാണ് കാട്ടുപന്നികള്‍ അകത്തു കയറിയത്. പന്നികള്‍ കയറിയതോടെ വീട്ടുകാരും നാട്ടുകാരും വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. ഡിഎഫ്‌ഒ വരാതെ പന്നികളെ തുറന്ന് വിടില്ലെന്ന് വ്യക്തമാക്കി നാട്ടുകാര്‍ വീട് പൂട്ടി.

ഡിഎഫ്‌ഒ വന്നശേഷം മയക്കുവെടി വച്ച്‌ പന്നികളെ പുറത്തിറക്കണമെന്നും കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്പം കഴിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി.അപകടകാരികളായ പന്നികളെ വെടിവച്ചുകൊല്ലാന്‍ നിയമതടസമില്ലെന്ന നിലപാടിലായിരുന്നു ഡി എഫ് ഒ. വീട്ടിനുളളില്‍ അതിക്രമിച്ചുകയറിയാല്‍ അപകടകാരികളെന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് ലൈസന്‍സുളള ഒരാളെ കൊണ്ടുവന്ന് ഒരു പന്നിയെ വെടിവച്ചുകൊന്നത്. വനംവകുപ്പാണ് രണ്ടാമത്ത പന്നിയെ വെടിവച്ചുകൊന്നത്. കിടപ്പുമുറിക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

വനവനമേഖലയോട് അടുത്ത ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick