Digital Malayali Web Desk May 22, 2023, 01:54 a.m.
കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞു പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല.
പങ്കാളിയെ കൈമാറിയുള്ള സെക്സ് റാക്കറ്റ് കേസിലെ പരാതിക്കാരിയെ കൊന്നത് ഭര്‍ത്താവ് തന്നെയെന്ന നിഗമനത്തില്‍ പോലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്ന ഭര്‍ത്താവ് ഷിനോ മാത്യുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇയാളുടെ ആരോഗ്യനില സാധാരണ നിലയിലെത്തിയെങ്കിലും മാനസികനില കൂടി പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്‌താല്‍ മതിയെന്ന നിഗമനത്തിലാണ് പോലീസ്.
അതെസമയം യുവതി കൊല്ലപ്പെട്ടതിന് പിന്നില്‍ ഭര്‍ത്താവ് ഷിനോ മാത്രമല്ലെന്നും കൂടുതല്‍ പേരെ സംശയമുണ്ടെന്നും കുടുംബത്തിന്റെ ആരോപണം, യുവതിക്ക് നിരന്തര ഭീഷണിയുണ്ടായിരുന്നതായി കുടുംബം പറഞ്ഞു.
കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞു പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല.
ഇതിന് ശേഷം വീണ്ടും വൈഫ് സ്വാപ്പിംഗിന് സമ്മര്‍ദ്ദം തുടങ്ങി. ഇതിന് തയ്യാറായില്ലെങ്കില്‍ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി. തയ്യാറാകാതിരുന്നപ്പോള്‍ കുട്ടികളെയും ഉപദ്രവിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി ഭയന്ന് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും സഹോദരന്‍ പറഞ്ഞു. മദ്യപിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി. ഇക്കാര്യം യുവതി സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ കഠിനമായി ഉപദ്രവിക്കും. മുടിക്കുത്തിന് വലിച്ചിഴയ്ക്കുമെന്നും സഹോദരന്‍ പറയുന്നു.
വീണ്ടും പങ്കാളി കൈമാറ്റത്തിന് ഭര്‍ത്താവ് ഷിനോ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് പകയുണ്ടായതെന്ന് സഹോദരന്‍ വെളിപ്പെടുത്തി.
ഷിനോ തങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനില്‍ പോയപ്പോള്‍ ഇയാള്‍ തൊപ്പിയും മാസ്കും ധരിച്ച് പിന്തുടര്‍ന്നിരുന്നു, സംശയം തോന്നി സഹോദരിയാണ് ഇത് ശ്രദ്ധയില്‍ പെടുത്തിയത്. . തുടര്‍ന്ന് അവന്‍ സഹോദരിയെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. റെയില്‍വേ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങളെ വിട്ടതെന്നും സഹോദരന്‍ പറഞ്ഞു.
യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ വൈഫ് സ്വാപ്പിംഗ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ അഭിപ്രായപ്പെട്ടു. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരരുതെന്നാണ അവര്‍ ആഗ്രഹിക്കുന്നതെന്നും സഹോദരന്‍ പറഞ്ഞു.
2014 ആയിരുന്നു ജൂബിയും ഷിനോയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഷിനോ വിദേശത്തേക്കു പോയിരുന്നു. ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ മറ്റൊരാളുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിര്‍ബന്ധിച്ചു തുടങ്ങിയതെന്നാണ് വിവരം. നിർബന്ധം അസഹ്യമായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ആദ്യ കുട്ടിക്ക് മൂന്നു വയസ്സ് ആയതിന് ശേഷമാണ് ഭര്‍ത്താവ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയത്. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ഭര്‍ത്താവ് പ്രശ്നങ്ങൾ ഒത്തു തീർത്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് തിരികെ വിളിച്ചുകൊണ്ടു പോരുകയായിരുന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
താൻ മറ്റു പുരുഷൻമാർക്കൊപ്പം കിടക്കുന്നതും അവരുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് കാണാനാണ് ഇഷ്ടമെന്ന് ഭർത്താവ് പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. എതിര്‍ത്തപ്പോള്‍ കയര്‍ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. മരണത്തിന് ഉത്തരവാദികള്‍ നിൻ്റെ വീട്ടുകാരാണെന്ന് എഴുതിവെക്കുമെന്ന് ഭര്‍ത്താവ് ഭീഷണി മുഴക്കി. ഭര്‍ത്താവിൻ്റെ നിര്‍ദേശപ്രകാരം നിരവധി പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടി വന്നിട്ടുണ്ടെന്നുള്ള യഥാർത്ഥ്യവും യുവതി വെളിപ്പെടുത്തി. തുടര്‍ച്ചയായി ഒന്നിലേറെപേര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടി വരികയും പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ ഇരയാകുകയും ചെയ്തതായും യുവതി പറഞ്ഞിരുന്നു. .
ഒരിക്കല്‍ അബദ്ധത്തില്‍ കെണിയില്‍ പെട്ടാല്‍ പിന്നീട് സംഘത്തില്‍ നിന്ന് രക്ഷപ്പെടാനാകാത്ത വിധം അടിമകളായിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട യുവതി അന്ന് പൊലീസിനോട് പറഞ്ഞത്. ഇവരുടെ ഭര്‍ത്താവ് നിരവധി അശ്ലീല കൂട്ടായ്മകളില്‍ പങ്കുവഹിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ കൊച്ചി നാവികസേനാ ആസ്ഥാനത്ത് 2013ലാണ് ഇത്തരമൊരു സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു ലഫ്‌റ്റനന്റ് കേണലിന്റെ ഭാര്യയാണ് അന്ന് ഭര്‍ത്താവ് ഉന്നതോദ്യോഗസ്ഥര്‍ക്ക് തന്നെ കാഴ്‌ചവച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. വലിയ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു ഇത്. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ ഭര്‍ത്താവിനെതിരെ സമാനമായ പരാതിയുമായി ഒരു യുവതിയും രംഗത്തെത്തി. അതിന് പിന്നാലെയാണ് 2022ല്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവതി ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
2022ല്‍ കപ്പിള്‍ മീറ്റ് കേരള എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടിനെക്കുറിച്ചായിരുന്നു യുവതിയുടെ പരാതി. ഒന്‍പതോളം പേരില്‍ നിന്നാണ് പ്രകൃതിവിരുദ്ധ പീഡനമടക്കം ലൈംഗികാതിക്രമങ്ങള്‍ യുവതിയ്‌ക്ക് നേരിടേണ്ടിവന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.