Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കി, ഭാര്യയും കാമുകനുമുള്‍പ്പടെ അഞ്ചു പേര്‍ അറസ്റ്റില്‍

janmabhumi-ad

Digital Malayali Web Desk October 23, 2021, 10:05 a.m.

മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്.


കാസര്‍കോട്: കാസര്‍കോട് കുന്താപുരത്ത് ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.

മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്.

കാസര്‍കോട് കുന്താപുരം അമ്ബാറു മൊഡുബഗെ വിവേക് നഗറിലെ നാഗരാജിനെയാണ്(36) വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ഉള്‍പ്പടെ 5 പേരെ അറസ്റ്റ് ചെയ്തു.

ശിവമൊഗ്ഗ സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുന്‍പാണ് മമതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. മദ്യത്തിന് അടിയമയായി വിഷാദത്തിലായ നാഗരാജ് തൂങ്ങി മരിച്ചെന്നാണ് ഭാര്യ മമത പൊലീസിനു മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ നാ​ഗരാജിന്റെ ശരീരത്തില്‍ കണ്ട പാടുകള്‍ സംശയത്തിന് കാരണമായി. നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ച മുന്‍പ് നാഗരാജ് തന്നെ ഫോണില്‍ വിളിച്ച്‌ ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നെന്നും നാഗരത്ന പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു മമതയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാഗരാജിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്നു വ്യക്തമായത്. മമതയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്നാണു കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick