Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി, പൊള്ളലേല്‍പ്പിച്ചു, ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി, പൊള്ളലേല്‍പ്പിച്ചു, കൊലപാതകക്കേസ് പ്രതിക്കെതിരെ ഭാര്യ

janmabhumi-ad

Digital Malayali Web Desk October 19, 2021, 04:57 p.m.

ജനനേന്ദ്രിയത്തില്‍ മുളകുപൊടി ഇട്ടിട്ടുണ്ട്. കൈയില്‍ സിഗരറ്റ് കുത്തിവെച്ച്‌ പൊള്ളിച്ചിട്ടുണ്ട്. ബാറ്റുകൊണ്ട് ചെവിയുടെ കര്‍ണ്ണപടം അടിച്ചുപൊട്ടിച്ചിട്ടുണ്ട്


ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ വെളിപ്പെടുത്തലുകളുമായി ഭാര്യ. ഭർത്താവ് അരുണിൽ നിന്ന് താൻ നേരിട്ടത് മൃ​ഗീയമായ പീഡനമാണെന്ന് അവർ പറയുന്നു.  സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് വിവാഹദിവസം രാത്രി മുതൽ അരുൺ മോശമായാണ് പെരുമാറിയിരുന്നത്.  

'ജനനേന്ദ്രിയത്തില്‍ മുളകുപൊടി ഇട്ടിട്ടുണ്ട്. കൈയില്‍ സിഗരറ്റ് കുത്തിവെച്ച്‌ പൊള്ളിച്ചിട്ടുണ്ട്. ബാറ്റുകൊണ്ട് ചെവിയുടെ കര്‍ണ്ണപടം അടിച്ചുപൊട്ടിച്ചിട്ടുണ്ട്. സിസേറിയന് സ്റ്റിച്ച്‌ ഉള്ളിടത്ത് ചവിട്ടിമെതിച്ചിട്ടുണ്ട്. അടിവയറ്റില്‍ ഒക്കെ ഇടിയും ചവിട്ടും തന്നിട്ടുണ്ട്. തല ഒരു തവണ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. നടുവിന് ചവിട്ടി. ഇങ്ങനെയൊക്കെ ഉപദ്രവിച്ചിട്ടുണ്ട്. പുതപ്പ് വായില്‍ കുത്തിക്കയറ്റിയിട്ട് ഇടിക്കും. ഇടിക്കല്ലേ ചേട്ടാ, വേദന സഹിക്കാന്‍ വയ്യ എന്ന് പറഞ്ഞാലും കേള്‍ക്കില്ല. ഒരു അടിക്ക് എന്നെ കൊല്ലാന്‍ പറഞ്ഞാലും കേള്‍ക്കില്ല. നിന്നെ ഇഞ്ചിഞ്ച് ആക്കി കൊല്ലുമെന്ന് എന്ന് അയാള്‍ പറയും', അപര്‍ണ പറയുന്നു.

വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ അരുണ്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് അപര്‍ണ പറയുന്നു. നാല് വര്‍ഷത്തോളം സഹിച്ച ശേഷമായിരുന്നു അപര്‍ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ആവശ്യപ്പെട്ട് അപര്‍ണയെ തിരികെ കൊണ്ടുപോകാന്‍ അരുണ്‍ എത്തിയപ്പോഴാണ് വീണ്ടും കലഹം ഉണ്ടായത്. അപര്‍ണയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് അച്ഛനും സഹോദരനും അരുണിനോട് തര്‍ക്കിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

ഭാര്യാപിതാവായ സുനിലിനേയും ഭാര്യാസഹോദരൻ അഖിലിനേയും അരുൺ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് അരുണില്‍ നിന്ന് താന്‍ നേരിട്ടത് മൃ​ഗീയമായ പീഡനമാണെന്ന് അപര്‍ണ വെളിപ്പെടുത്തുന്നു. അരുണിനെ തിരുത്താതെ, തന്നെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അമ്മയും കൂട്ടുനിന്നതായി യുവതി വെളിപ്പെടുത്തുന്നു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick