Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോവിഡ്​ രോഗിയെ രക്ഷിച്ചതിന്​ പരിഹാസം: ശ്രീജിത്ത്​ പണിക്കര്‍ക്കെതിരെ വ്യാപക പ്രതിഷേധം; ശ്രീജിത്ത് പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകന്‍

janmabhumi-ad

Digital Malayali Web Desk May 08, 2021, 03:03 p.m.

അത്യന്തം വിദ്വേഷംവമിക്കുന്ന സംഘ്​പരിവാര്‍ പ്രചാരകനാണ്​ ഇയാളെന്നും ചാനല്‍ചര്‍ച്ചകളില്‍ ഇടം ​കൊടുക്കരുതെന്നും നിരവധിപേര്‍ ആവശ്യമുന്നയിച്ചു


തൃശൂര്‍: കോവിഡ്​ രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച്‌​ ജീവന്‍ രക്ഷിച്ചതിനെ പരിഹസിച്ച തീവ്ര വലതുപക്ഷ പ്രചാരകന്‍ ശ്രീജിത്ത്​​ പണിക്കര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകം. ഇത്തരം വികൃത മനസ്സുള്ളവരെ ചാനല്‍ചര്‍ച്ചകളില്‍ പ​ങ്കെടുപ്പിക്കരുതെന്ന്​ നിരവധിപേര്‍ ആവശ്യമുന്നയിച്ചു. ശ്രീജിത്തിന്‍റെ പോസ്റ്റിന്​ കീഴിലും മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക്​ കീഴിലും ശ്രീജിത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്​ ഉയരുന്നത്​. അത്യന്തം വിദ്വേഷംവമിക്കുന്ന സംഘ്​പരിവാര്‍ പ്രചാരകനാണ്​ ഇയാളെന്നും ചാനല്‍ചര്‍ച്ചകളില്‍ ഇടം ​െകാടുക്കരുതെന്നും മിക്കവരും അഭിപ്രായപ്പെട്ടു. 

അതേസമയം രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകന്‍ ഡോ. പ്രേംകുമാര്‍. ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും താനുണ്ടാവില്ലെന്നും ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും പ്രേംകുമാര്‍ അറിയിച്ചു. സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണുമ്ബോള്‍ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളോട് സംവദിക്കാന്‍ തന്നെകൊണ്ടാവില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.

പ്രേംകുമാറിന്‍റെ കുറിപ്പ്​: 

പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്‍റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല.ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല.

ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല.

വെള്ളിയാഴ്ച ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ ഡോമിസിലറി കോവിഡ് സെന്‍ററില്‍നിന്ന്​ (ഡി.സി.സി) വിളിപ്പാടകലെയുള്ള ആശുപത്രിയിലേക്ക്​​ രോഗിയെ എത്തിച്ച സംഭവത്തെയാണ്​ ശ്രീജിത്ത്​ ഫേസ്​ബുക്​ ​േപാസ്റ്റിലൂടെ അപഹസിച്ചത്​. സന്നദ്ധ പ്രവര്‍ത്തകരും ഡി.വൈ.എഫ്‌.ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളുമായ രേഖ പി മോളും അശ്വിന്‍ കുഞ്ഞുമോനുമാണ്​ രോഗിയെ ആശുപത്രിയിലെത്തിച്ചത്. ''ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മധ്യ രോഗിയെ വെച്ചതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്‍റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക' എന്നുതുടങ്ങി രൂക്ഷമായ പരിഹാസമാണ്​ ഫേസ്​ബുക്​ കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്​.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick