Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture'സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ നടപടി ഉടനടി, പ്രതികളായാലോ അതിലും വേഗമെന്ന്' ആക്ഷേപം; കൊലപാതക രാഷ്ട്രീയത്തിലെ പിണറായി സര്‍ക്കാരിന്റെ വ്യത്യസ്ത നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു

janmabhumi-ad

Digital Malayali Web Desk December 04, 2021, 07:01 p.m.

പിണറായി കീ കൊടുത്താല്‍ പ്രവര്‍ത്തിക്കുന്ന പാവയായി തുടരുകയല്ലാതെ പോലീസിനും തല്‍ക്കാലം നിവൃത്തിയില്ലാതായിരിക്കുന്നു


കോട്ടയം: ഇപ്പോള്‍ കേരളത്തില്‍ ആവര്‍ത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു മനുഷ്യ ജീവന്‍റെ നഷ്ടത്തെക്കാളും,ഒരു കുടുംബത്തിന്റെ നഷ്ടത്തെക്കാളും ഉപരിയായി രാഷ്ട്രീയ പോര്‍വിളികള്‍ക്കുള്ള അവസരമായാണ് നേതാക്കള്‍ മുതലെടുക്കുന്നത്. ഇന്നലെ  തിരുവല്ലയില്‍  ഉണ്ടായ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം വരെ  രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കി ബിജെപിയും സിപിഎമ്മും വാഗ്വാദങ്ങള്‍ തുടരുകയാണ്. അതേസമയം പിണറായി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ സന്ദീപിന്റെ കൊലപാതകികളെയെല്ലാം അറസ്റ്റു ചെയ്യുകയും ചെയ്തു. 

പല യുഡിഎഫ്,ബിജെപി പ്രവര്‍ത്തകരുടെ  കൊലപാതക കേസുകളും  ഇപ്പോഴും എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് സന്ദീപിന്റെ കൊലപാതക കേസില്‍  ഇങ്ങനെയൊരു മിന്നല്‍ നീക്കം ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുകയാണ്. തിരുവല്ലയിലെ കൊലപാതകത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണെന്നും എന്നാല്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു. ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി എന്ന എഫ്.ഐ.ആര്‍ നല്‍കിയതെന്നും ഇവര്‍ പറയുന്നു .

സന്ദീപിന്റെ അരുംകൊല ആര്‍എസ് എസ്- ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ സി.പി.എമ്മിന്‍റെ പോഷകസംഘടനയായി പ്രവര്‍ത്തിക്കുന്നതിന് കേരള ഡി.ജി.പി ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് മുമ്ബില്‍ മറുപടി നല്‍കേണ്ടി വരുംമെന്ന് ബി.ജെ.പി  സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നു. സന്ദീപിന്റെ ജനകീയ ഇടപെടലിന്റെ ഭാഗമായി നൂറ്റി അമ്പതോളം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് വന്നിരുന്നുവെന്നും അതാവും കൊലയുടെ ആസൂത്രണവും നേതൃത്വവും ആ പ്രദേശത്തെ  ആര്‍എസ്‌എസുകാരന്‍ ഏറ്റെടുത്തതെന്നും മുന്‍ മന്ത്രി തോമസ്‌ ഐസക്‌ അഭിപ്രായപ്പെട്ടു.

കഴിഞ്ഞയിടെ പാലക്കാട്  ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്ന സംഭവത്തില്‍ അറസ്റ്റ് ഉണ്ടായത് വളരെ വൈകിയാണ്. അതുപോലെ തന്നെ  പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മരണത്തില്‍ സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. കോടികളാണ് പ്രതികള്‍ക്കായി ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചെലവഴിച്ചത്‌ എന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. 

മാത്രമല്ല നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെ 24 പേര്‍ക്കെതിരെയാണു കേസില്‍  കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന നിയമവിരുദ്ധമായി സംഘം ചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്കു സംരക്ഷണം നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എല്ലാവര്‍ക്കുമെതിരെയും കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തരല്ലെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്ആരോപിക്കുന്നത്.  പ്രതികളെ അറസ്റ്റ് ചെയ്യണ്ടന്ന് പറഞ്ഞ് വണ്ടിയില്‍ നിന്നിറക്കി കൂട്ടിക്കൊണ്ടുപോയ വ്യക്തിയാണ് കുഞ്ഞിരാമന്‍ എംഎല്‍എയെ്ന്നും. പ്രതികളെ രക്ഷിക്കാനായി ശ്രമിച്ച വ്യക്തിയാണ് എംഎല്‍എയെന്നും കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ അച്ഛന്‍ പറഞ്ഞിരുന്നു.

കൊല നടത്തുന്ന സംഘടനയാണ് സിപിഎമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. കൊലപാതകം നടത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് മുടുക്കിയത് പാര്‍ട്ടി നേതാക്കള്‍ പ്രതിയാകും എന്ന ഭയം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.  ഭരണപക്ഷത്തിരുന്ന്‍ ഏതു കൊലപാതകികളെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന ഇടതുപക്ഷത്തിന്‍റെ അനീതിക്കെതിരെ മുറവിളി തുടങ്ങിയിട്ട് നാളേറെയായെങ്കിലും സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ഇവര്‍ തയ്യാറല്ല. അഭ്യന്തരം കൈകാര്യം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ ഇങ്ങനെയുള്ള ദുരുദ്ദേശമായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നു തുടങ്ങി.പോലീസ് ഇപ്പോള്‍ പിണറായിയുടെ കയ്യിലെ കളിപ്പാവ മാത്രമാണ്. അല്ലെങ്കില്‍ അവരുടെ വിധിയും മറ്റൊന്നാവും എന്നാണു സംസാരം. 

ഫസൽ വധക്കേസിൽ സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണന്‍റെ ജീവിതം കഴിഞ്ഞയിടെ വാര്‍ത്തയായിരുന്നു. അതുതന്നെ വലിയൊരു ഉദാഹരണമാണ് . ഇടത് സർക്കാർ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞ് വെച്ചതടക്കം സി.പി.എം വേട്ടയാടുന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന് അപകടവും സംഭവിച്ചത് ദുരൂഹമായി തുടരുകയാണ്. പിണറായി  കീ കൊടുത്താല്‍ പ്രവര്‍ത്തിക്കുന്ന പാവയായി തുടരുകയല്ലാതെ പോലീസിനും തല്‍ക്കാലം നിവൃത്തിയില്ലാതായിരിക്കുന്നു എന്നാണ് വിമര്‍ശനം. 

 

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick