Digital Malayali Web Desk April 27, 2023, 08:52 a.m.
വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ഈ ഫീച്ചർ വൈകാതെ ലഭിക്കുമെന്നാണ് അറിയുന്നത്
ഒരു വാട്സ് ആപ്പ് അക്കൗണ്ട് ഇനി നാല് ഡിവൈസുകളിൽ ഒരേ സമയം ഉപയോഗിക്കാം. നാല് ഫോണുകളിലോ അല്ലെങ്കിൽ ഡെസ്ക്ടോപ്പ്, ഫോൺ, ടാബ് തുടങ്ങി നാല് വ്യത്യസ്ത ഡിവൈസുകളിലോ ഇനി എളുപ്പത്തിൽ ഒരു വാട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകും. വരും ആഴ്ചകളിൽ തന്നെ പുതിയ ഫീച്ചർ പ്രാബല്യത്തിൽ വരുമെന്ന് മെറ്റ അറിയിച്ചു.
വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ഈ ഫീച്ചർ വൈകാതെ ലഭിക്കുമെന്നാണ് അറിയുന്നത്. ഇതുവരെ ഉപയോക്താക്കൾക്ക് ഡെസ്‌ക്‌ടോപ്പുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലുള്ള വിവിധ ഉപകരണങ്ങളിൽ ഒരു അക്കൗണ്ട് ഉപയോഗിക്കാൻ സാധിച്ചിരുന്നെങ്കിലും ഒരേ അക്കൗണ്ട് ഒന്നിൽ കൂടുതൽ ഫോണുകളിൽ ലഭിച്ചിരുന്നില്ല. എന്നാൽ, വാട്സാപ്പിന്റെ പുതിയ പതിപ്പിൽ പുതിയ ഫീച്ചറും ലഭിച്ചേക്കും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.