Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വയനാട്ടില്‍ ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്

janmabhumi-ad

Digital Malayali Web Desk June 11, 2021, 12:39 a.m.

മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയത്.


പനമരം: മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി റിട്ട. അധ്യാപകനെ വെട്ടിക്കൊന്നു. ഭാര്യക്ക് പരിക്കേറ്റു. നെല്ലിയമ്ബം കാവടം പത്മാലയത്തില്‍ റിട്ട. അധ്യാപകന്‍ കേശവനാണ്​ (75) കൊല്ല​െപ്പട്ടത്​. പരിക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. 

മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഈ വീട്ടില്‍ ഇവര്‍ മാത്രമേ താമസമുള്ളൂ. ഇതറിയുന്ന ആളുകളാവാമെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് നാട്ടുകാരും പൊലിസും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick