Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



വാഗമൺ മൺസൂൺ ടൂർ മീറ്റ് ചരിത്ര സംഭവമായി.വടക്കേ ഇന്തൃൻ ടൂർ പാക്കേജിൽ ഇനി വാഗമണ്ണിനും പ്രമുഖ സ്ഥാനം

janmabhumi-ad

Digital Malayali Web Desk July 21, 2022, 08:11 a.m.

ര​​ണ്ടു ദി​​വ​​സം വാ​​ഗ​​മ​​ണി​​ൽ താ​​മ​​സി​​ച്ചു​​ള്ള പാ​​ക്കേ​​ജ്, ഹ​​ണി​​മൂ​​ണ്‍ പാ​​ക്കേ​​ജ് എ​​ന്നി​​വ​​യാ​​ണു പ്ര​​ധാ​​ന​​മാ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത്


കോ​​ട്ട​​യം: വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള വിനേദ സഞ്ചാര പാ​​ക്കേ​​ജി​​ൽ മൂ​​ന്നാ​​റി​​നും തേ​​ക്ക​​ടി​​ക്കും ആ​​ല​​പ്പു​​ഴ​​യ്ക്കു​​മൊ​​പ്പം വാ​​ഗ​​മ​​ണും ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ തീ​​രു​​മാ​​നം. വാ​​ഗ​​മ​​ണ്‍ ഡെ​​സ്റ്റി​​നേ​​ഷ​​ൻ മേ​​ക്കേ​​ഴ്സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച വാ​​ഗ​​മ​​ണ്‍ മ​​ണ്‍​സൂ​​ണ്‍ വി​​നോ​​ദ​​യാ​​ത്ര​​യി​​ലാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ചു തീ​​രു​​മാ​​ന​​മാ​​യ​​ത്.

മഹായാത്ര ട്രാവൽസ് ഡയറക്ടർ എൻ.ജി. കിരണിന്‍റെ സഹായത്തോടെയാണ് ഏജൻസികൾ വാഗമണ്ണിൽ സന്ദർശനത്തിനായി എത്തിയത്. ഇ​​തോ​​ടെ പ്ര​​കൃ​​തി​​ര​​മ​​ണീ​​യ​​മാ​​യ വാ​​ഗ​​മ​​ണി​​ലേ​​ക്ക് ഇ​​നി ആ​​ഭ്യ​​ന്ത​​ര സ​​ഞ്ചാ​​രി​​ക​​ൾ​​ക്കു പു​​റ​​മേ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും വി​​ദേ​​ശ​​ത്തു​​നി​​ന്നും സ​​ഞ്ചാ​​രി​​ക​​ൾ ഒ​​ഴു​​കി​​യെ​​ത്തും.

ര​​ണ്ടു ദി​​വ​​സം വാ​​ഗ​​മ​​ണി​​ൽ താ​​മ​​സി​​ച്ചു​​ള്ള പാ​​ക്കേ​​ജ്, ഹ​​ണി​​മൂ​​ണ്‍ പാ​​ക്കേ​​ജ് എ​​ന്നി​​വ​​യാ​​ണു പ്ര​​ധാ​​ന​​മാ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ഇ​​തു​​കൂ​​ടാ​​തെ വാ​​ഗ​​മ​​ണ്‍ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സ​​ത്തി​​നു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കും.

മൊ​​ട്ട​​ക്കു​​ന്നും പൈ​​ൻ​​വാ​​ലി​​യും മാ​​ത്രം ക​​ണ്ടു​​മ​​ട​​ങ്ങാ​​തെ ര​​ണ്ടു മൂ​​ന്നു ദി​​വ​​സം വാ​​ഗ​​മ​​ണി​​ൽ താ​​മ​​സി​​ച്ച് മ​​ഴ​​യു​​ടെ​​യും മ​​ഞ്ഞി​​ന്‍റെ​​യും സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ച്ച് വി​​വി​​ധ ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ൾ കാ​​ണു​​ന്ന​​തി​​നാ​​ണ് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന​​ത്.

ചെ​​റു​​തും വ​​ലു​​തു​​മാ​​യ ഏ​​താ​​ണ്ട് 30ല​​ധി​​കം ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ൾ വാ​​ഗ​​മ​​ണി​​ലു​​ണ്ട്. ഇ​​ത് സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് അ​​റി​​യി​​ല്ല, പ​​ല​​ർ​​ക്കും എ​​ത്തി​​പ്പെ​​ടാ​​നു​​ള​​ള മാ​​ർ​​ഗ​​വും അ​​റി​​യി​​ല്ല. ഇ​​വ​​രെ വി​​വി​​ധ ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി ഹോ​​ട്ട​​ലു​​ക​​ളും റി​​സോ​​ർ​​ട്ടു​​ക​​ളും പാ​​ക്കേ​​ജു​​ക​​ൾ ഒ​​രു​​ക്കാ​​നും ടൂ​​റി​​സം മീ​​റ്റി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

വി​​ദേ​​ശ​​ത്തും സ്വ​​ദേ​​ശ​​ത്തു​​മു​​ള്ള​​വ​​ർ​​ക്ക് വാ​​ഗ​​മ​​ണി​​ലെ ടൂ​​റി​​സം മേ​​ഖ​​ല​​യി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്താ​​നു​​ള്ള സം​​വി​​ധാ​​നം ഒ​​രു​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി.ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ നി​​ന്നും വാ​​ഗ​​മ​​ണി​​ലേ​​ക്കു​​ള്ള പ്ര​​ധാ​​ന റോ​​ഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുവാനാവശൃമായ നടപടികൾ  ടൂ​​റി​​സം-​​പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടു​​ത്താ​​നും തീ​​രു​​മാ​​ന​​മാ​​യി.

ടൂ​​റി​​സം മീ​​റ്റ് കോട്ടയം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ര​​ണ്ടു ദി​​വ​​സ​​മാ​​യി ന​​ട​​ന്ന വി​​നോ​​ദ​​യാ​​ത്രാ പ​​രി​​പാ​​ടി​​യി​​ൽ ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നും ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ സം​​രം​​ഭ​​ക​​രാ​​യ നൂ​​റി​​ൽ​​പ്പ​​രം ടൂ​​ർ ഓ​​പ്പ​​റേ​​റ്റേ​​ഴ്സും ട്രാ​​വ​​ൽ ഏ​​ജ​​ന്‍റു​​മാ​​രും പ​​ങ്കെ​​ടു​​ത്തു.

വാ​​ഗ​​മ​​ണി​​ലെ പ്ര​​മു​​ഖ റി​​സോ​​ർ​​ട്ടു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ടൂ​​റി​​സം മീ​​റ്റും ഡെ​​സ്റ്റി​​നേ​​ഷ​​ൻ യാ​​ത്ര​​യു​​മാ​​യി​​രു​​ന്നു പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ൾ. വാ​​ഗ​​മ​​ണ്‍ ഡെ​​സ്റ്റി​​നേ​​ഷ​​ൻ മേ​​ക്കേ​​ഴ്സ് പ്ര​​സി​​ഡ​​ന്‍റും ഫോ​​ഗി​​നോ​​ൾ​​സ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​രു​​മാ​​യ ജോ​​ബി ജോ​​സ്, സെ​​ക്ര​​ട്ട​​റി​​യും ഓ​​റ​​ഞ്ച് വാ​​ലി ഹിൽസ് ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​റു​​മാ​​യ സൂ​​ര​​ജ് വ​​ർ​​ഗീ​​സ് പു​​ല്ലാ​​ട്ട് എ​​ന്നി​​വ​​ർ പരിപാടികൾക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick