Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുത്തിനായി സംസ്ഥാനത്തുടനീളം 40771 പോളിംഗ് ബൂത്തുകള്‍ സജ്ജം

janmabhumi-ad

Digital Malayali Web Desk April 06, 2021, 07:19 a.m.

മോക് പോളിങ്ങിൽ പത്തിൽതാഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്. ഇത് പരിഹരിച്ച് പോളിങ് ആരംഭിക്കും.


അടുത്ത അഞ്ച് വര്‍ഷക്കാലം കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ജനങ്ങളുടെ വിധിയെഴുത്ത് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളിലും ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത പ്രചരണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും റോഡ് ഷോകള്‍ക്കും ഒടുവില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. വിധിയെഴുത്തിനായി സംസ്ഥാനത്തുടനീളം 40771 പോളിംഗ് ബൂത്തുകള്‍ സജ്ജമായിട്ടുണ്ട്.

രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചു. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. മോക് പോളിങ്ങിൽ പത്തിൽതാഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്. ഇത് പരിഹരിച്ച് പോളിങ് ആരംഭിക്കും.

140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടര്‍മാരാണ് ഇന്ന് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്.  

കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുണ്ട്. 59,292 പൊലീസ് ഉദ്യോഗസ്ഥരെ യാണ് 140 മണ്ഡലങ്ങളിലെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈബ്കാസ്റ്റിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.  

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick