Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഈരാറ്റുപേട്ട നഗരസഭ ഭരണം പിടിക്കാന്‍ തരംതാണ രാഷ്ട്രീയമെന്ന് യു.ഡി.എഫ്; എസ്.ഡി.പി.ഐ പിന്തുണ തേടിയിട്ടില്ലെന്ന് വി.എന്‍ വാസവന്‍

janmabhumi-ad

Digital Malayali Web Desk September 14, 2021, 01:25 p.m.

മൂന്ന് പ്രാവിശ്യം തെരഞ്ഞെടുത്തപ്പോഴും അവരുടെ വോട്ട് കൊണ്ട് ജയിക്കുകയാണെങ്കില്‍ ആ ജയം വേണ്ട എന്ന് പറഞ്ഞ് രാജിവെച്ച്‌ പോയവരാണ് ഞങ്ങള്‍


ഈരാറ്റുപേട്ട : ഈരാറ്റുപേട്ട: ഈരാട്ടുപേട്ട നഗരസഭയിലെ ഭരണം പിടിക്കാന്‍ എല്‍.ഡി.എഫ് നടത്തുന്നത് തരംതാണരാഷ്ട്രീയമെന്ന ആരോപണവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്ത്. എസ്.ഡി.പി.ഐയുടെ സഹായത്തോടെയാണ് എല്‍.ഡി.എഫ് നഗരസഭയില്‍ അവിശ്വാസം പാസാക്കിയത്. ഇതോടെയാണ് യു.ഡി.എഫിന് നഗരഭരണം നഷ്ടമായത്. ഈ കൂട്ടുകെട്ടിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രനും രംഗത്തെത്തി.മഹാരാജാസിലെ അഭിമന്യുവിന്റെ അനുഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു സതീശന്‍ രംഗത്തെത്തിയത്. 

അതേ സമയം ആരോപണം നിഷേധിച്ച്‌ മന്ത്രി വി.എന്‍. വാസവനും രംഗത്തെത്തി. ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സി.പി.എം തേടിയിട്ടില്ലന്ന് വി.എന്‍ വാസവന്‍. എസ്.ഡി.പി.ഐ പിന്തുണയോടെ നഗരസഭ ഭരിക്കില്ലെന്നും ഞങ്ങളുടെ നിലപാടില്‍ നിന്ന് ഒരിക്കലും മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് പ്രാവിശ്യം തെരഞ്ഞെടുത്തപ്പോഴും അവരുടെ വോട്ട് കൊണ്ട് ജയിക്കുകയാണെങ്കില്‍ ആ ജയം വേണ്ട എന്ന് പറഞ്ഞ് രാജിവെച്ച്‌ പോയവരാണ് ഞങ്ങള്‍. അതിനാല്‍ ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. സ്വതന്ത്രന്‍മാരുള്‍പ്പെടെ യോജിച്ച്‌ നിന്ന് പോകും. അല്ലാതെ, രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും തെറ്റായ സമീപനത്തിനും ഇടത് ജനാധിപത്യ മുന്നണി മുന്നോട്ട് വരില്ല. ഞങ്ങളുടെ പ്രഖ്യാപിത നയത്തില്‍ തന്നെയാകും ഭാവിയില്‍ അവിടെ മത്സര രംഗത്തുണ്ടാകുക -അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് ഈരാറ്റ​ുപേട്ട നഗരസഭ യു.ഡി.എഫ്​ ചെയര്‍പേഴ്സന്‍ സുഹുറ അബ്​ദുല്‍ ഖാദറിനെതിരെ എല്‍.ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. 28 അംഗ നഗരസഭയില്‍ എല്‍.ഡി.എഫിന് ഒമ്ബത്​ അംഗങ്ങളാണുള്ളത്. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്​ വിമത അന്‍സല്‍ന പരിക്കുട്ടിയും എസ്.ഡി.പി.ഐയിലെ അഞ്ച്​ അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ്​ യു.ഡി.എഫിന്​ ഭരണം നഷ്​ടമായത്​. 13 അംഗങ്ങളാണ്​ നഗരസഭയില്‍ യു.ഡി.എഫിനുള്ളത്​. അവിശ്വാസ പ്രമേയചര്‍ച്ചയില്‍ യു.ഡി.എഫ് അംഗങ്ങള്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick