Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ആവേശം അലതല്ലി , തിരുവാർപ്പും അയ്മനവും വിഎൻ വാസവനെ സ്വീകരിച്ചു

janmabhumi-ad

Digital Malayali Web Desk March 28, 2021, 09:21 p.m.

എന്നും തങ്ങൾക്കൊപ്പം നിന്ന പ്രിയ നായകനെ തിരുവാർപ്പും അയ്മനവും ഹൃദയത്തിലേക്ക ഏറ്റുവാങ്ങുകയായിരുന്നു. രണ്ടാംദിനം മണ്ഡലം പര്യടനം ആരംഭിച്ചതു മുതൽ ആവശത്തിന്റെ അലയടികൾ നിറഞ്ഞു നിൽക്കുകയായിരുന്നു തിരുവാർപ്പിൽ


തിരുവാർപ്പ്  : എന്നും തങ്ങൾക്കൊപ്പം നിന്ന പ്രിയ നായകനെ  തിരുവാർപ്പും അയ്മനവും ഹൃദയത്തിലേക്ക ഏറ്റുവാങ്ങുകയായിരുന്നു. രണ്ടാംദിനം മണ്ഡലം പര്യടനം ആരംഭിച്ചതു മുതൽ ആവശത്തിന്റെ അലയടികൾ നിറഞ്ഞു നിൽക്കുകയായിരുന്നു തിരുവാർപ്പിൽ.

ബാലസംഘം പ്രവർത്തകർ മുതൽ വീട്ടമ്മമാരും , ക്ഷേമ പെൻഷന്റെ സേന്തോഷം പങ്കുവച്ച് മുതിർന്ന വരും സ്വീകരണത്തിന് എത്തി. വീടിനു മുന്നിൽ കാത്തു നിന്ന് അനുഗ്രഹങ്ങൾ ചൊരിഞ്ഞവരെ കാണാൻ തുറന്ന ജിപ്പിൽ നിന്നറങ്ങി സ്ഥാനാർത്ഥി എത്തിയത് അവർക്ക് ആവേശം ഇരട്ടിയാക്കി.

തിരുവാർപ്പിലെ കളരിപറമ്പിൽ നിന്നാണ് പര്യടനത്തിന് ഇന്നലെ തുടക്കം കുറിച്ചത്. മുൻകൂട്ടി നിശ്ചയിക്കാതിരുന്ന അവിടെ ജനങ്ങളുടെ ആഗ്രഹം അറിഞ്ഞ് സ്ഥാനാർത്ഥിയും പ്രവർത്തകരും എത്തിച്ചേരുകയായിരുന്നു.

തൊഴിലാളികളും , വിദ്യാർത്ഥികളുമടക്കം നൂറുകണക്ക് ആളുകളാണ് അവിടെ എത്തിയത് .അതിനു ശേഷം മീഞ്ചറയിലേക്ക് സംഘം എത്തി. തിരുവാർപ്പ്  പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, സിപിഐ എം ലോക്കൽ സെക്രട്ടറി പി എൻ ഹരി,ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ അജയൻ , ഏറ്റുമാനൂർ ബ്‌ളോക്ക് പ്ഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു , എന്നിവരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

 കുളപ്പുരയിലും അമ്പൂരത്തിലെയും സ്വീകരണ സ്ഥലത്തെ ജനങ്ങളുടെ പങ്കാളിത്തം സ്ഥ്ാനാർത്ഥിയെ ഏറ്റുമാനൂർ മനസാ വരിച്ചുകഴിഞ്ഞു എന്നതിന്റെ നേർചിത്രമായിരുന്നു.  കാഞ്ഞിരത്തിലും , അറുനൂറ്റി മംഗലം മേഖലയിൽ സി ഐ ടി യു യൂണിയൻ തൊഴിലാളികൾ തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിച്ചത് നാടിനെ കൂടുതൽ അവേശത്തിലേക്ക് എത്തിച്ചു.

ഉച്ചഭാഷണികളെ വെല്ലുന്ന ശബ്ദത്തിൽ തൊഴിലാളികൾ ഉയത്തിൽ മുദ്രാവാക്യം സ്ഥാനാർത്ഥി കൂടി ഏറ്റു വിളിച്ചതോടെ അവർക്ക് ആവേശമേറി. നറിഞ്ഞ സേ്ഹത്തോടെ തങ്ങളുടെ സഖാവിന് റെക്കാഡ് ഭൂരിപക്ഷത്തിന്റെ വിജയം ആശംസിച്ചാണ് അവർ യാത്രയാക്കിയത്.

. പ്രളയകാലത്ത് ജീവിതം രക്ഷിച്ച അനുഭവമായിരുന്നു  ജനങ്ങൾക്ക് പറയാനുള്ളത്. ടോറസിൽ കയറ്റി മുഴുവൻ ആളുകളെയും നാട്ടകം കോളേജിലെ ക്യാമ്പിൽ എത്തിച്ച്  ഭക്ഷണം അടക്കമുള്ള എല്ലാ സൗകര്യവും ചെയ്തതും ജനങ്ങൾ  സ്വീകരണ സ്ഥലങ്ങളിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

മലരിക്കലിൽ കൊയിത്തുകഴിഞ്ഞ സമയം ആയിരുന്നതിനാൽ വലിയ ജനക്കൂട്ടമായിരുന്നു ഹാരങ്ങളുമായി കാത്തു നിന്നത്. കുളപ്പുരയിൽ നടന്ന സ്വീകരണത്തിൽ ആ മേഖലയിലെ ജനങ്ങളുടെ വികാരം പ്രകടമാക്കുന്നതായിരുന്നു. ബൈക്കുകളുമായി യുവജന പ്രവർത്തകൾ സ്ഥാനാർത്ഥിയുടെ വാഹനത്തെ അനുഗമിച്ചത് പര്യടനത്തിന് കൊഴുപ്പേകി.

വീടുകളിൽ നിന്ന് ഓടിയിറങ്ങി വന്നാണ് ആളുകൾ വി എൻ വാവനോടുള്ള പിൻതുണ അറിയിച്ചത്. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ് തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിന് ജന പിൻതുണ അഭ്യർത്ഥിച്ചാണ് എല്ലാ ഇടങ്ങളിലും സഥാനാർത്ഥിയുടെ പ്രസംഗം. സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചത് ഓർമ്മിക്കുന്നു, അരിയായും, പെൻഷനായും , യൂണിഫോമായും എല്ലാ വിീട്ടിലും സർക്കാർ എത്തിയവത് ഓർമ്മിക്കുന്ന . വൈകിട്ട് മഴയുടെ ഭീതിയിലും ജനങ്ങൾ ആവേശത്തോടെ സ്ഥാനാർത്ഥിതിയ കാത്തു നിൽക്കുകയായിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick