Digital Malayali Web Desk January 15, 2023, 04:56 p.m.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്
തൊടുപുഴ : കുമാരമംഗലം ദി വില്ലജ് ഇന്റർനാഷണൽ സ്കൂളില്‍ പച്ചക്കറി വിളവെടുത്തു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്.
നിലം ഒരുക്കുന്നതുമുതല്‍ വിളവെടുപ്പ് വരെയുള്ള എല്ലാകാര്യങ്ങളും കുട്ടികളുടെ മേല്‍നോട്ടത്തിലായിരിന്നു. പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ച് ചെയ്ത കൃഷിയില്‍ വെണ്ട, പയർ, മുളക്,ചീര,തക്കാളി, തുടങ്ങിയവയാണ് വിളവെടുത്തത്. സ്കൂളിലെ ഗണിത അധ്യാപകനായ ശ്രീ നിഖില്‍ ആണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. വിളവെടുത്ത മുഴുവന്‍ പച്ചക്കറികളും സ്കൂളിലെ ഭക്ഷണശാലയില്‍ ഉപയോഗിക്കും. മണ്ണിനെ അറിഞ്ഞ് കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി വളരാന്‍ ഇത്തരം കൃഷിരീതിയിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപാല്‍ ശ്രീ സക്കറിയാസ് ജേക്കബ് പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.