Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureഇടതിനും ബി ജെ പിക്കും പ്രാധാന്യം കൊടുത്ത് വെള്ളാപ്പള്ളി നടേശന്‍റെ രജതജൂബിലി ആഘോഷം; യു ഡി എഫിനെ തഴഞ്ഞ് എന്നും ഭരിക്കുന്ന കക്ഷികളോടൊപ്പം കൂട്ടുചേരുന്ന വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാവുന്നു

janmabhumi-ad

Digital Malayali Web Desk December 06, 2021, 02:56 p.m.

ബിജെപിയെയും സിപിഎമ്മിനെയും പ്രാധാന്യം കൊടുത്ത് ക്ഷണിച്ചത് വഴി ഭരണപക്ഷത്തോടുള്ള കൂറും യുഡിഎഫിനോടുള്ള അവഗണനയുമാണ് വെളിവായിരിക്കുന്നത്


ചേര്‍ത്തല: എൻ.എൻ.ഡി.പി യോഗത്തി​ൻെറയും എൻ.എൻ ട്രസ്​റ്റി​ൻെറയും നേതൃപദവിയിൽ വെള്ളാപ്പള്ളി നടേശൻ രജതജൂബിലി പിന്നിട്ടതി​ൻെറ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ വെളിപ്പെടുന്ന രീതിയിലാണ് വെള്ളാപ്പള്ളി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.  ഭരണകക്ഷികള്‍ക്ക് പ്രാധാന്യം കൊടുത്ത് യുഡിഎഫിനെ പേരിനു മാത്രം  ക്ഷണിച്ചതിലൂടെ തന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ക്ഷണിക്കപ്പെട്ടെങ്കിലും കെപിസിസി പ്രസിഡന്‍റ് സുധാകരന്‍  പരിപാടിയില്‍ പങ്കെടുത്തതുമില്ല.

ബിജെപിയും ഇടതുപക്ഷവും ജൂബിലിയില്‍ പ്രത്യേക അതിഥികളായിരുന്നു. ബിജെപിയില്‍ നിന്നും കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ സന്നിഹിതരായിരുന്നു  ചേർത്തല എസ്​.എൻ കോളജ്​ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ രജതജൂബിലി ആഘോഷങ്ങൾ ഗവർണർ ആരിഫ്​ മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കൃഷിമന്ത്രി പി. പ്രസാദ്, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, യോഗം പ്രസിഡൻറ്​ ഡോ. എം.എൻ.സോമൻ എന്നിവർ പങ്കെടുത്തു.

സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള നേതാക്കളെ ക്ഷണിച്ചിട്ടും യുഡിഎഫ് നേതാക്കളെ ആരെയും  കാര്യമായി ക്ഷണിച്ചിട്ടില്ല. എന്നും വെള്ളാപ്പള്ളിക്കൊപ്പം നിന്നിരുന്ന എ കെ ആന്റണിയെയോ ഉമ്മന്‍ചാണ്ടിയെപ്പോലും ക്ഷണിച്ചില്ല എന്നതാണ് ശ്രദ്ധേയം. ബിജെപിയെയും സിപിഎമ്മിനെയും പ്രാധാന്യം കൊടുത്ത് ക്ഷണിച്ചത് വഴി ഭരണപക്ഷത്തോടുള്ള കൂറും യുഡിഎഫിനോടുള്ള  അവഗണനയുമാണ് വെളിവായിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സൂചിപ്പിക്കുന്നത്. സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും പ്രതൃേക ക്ഷണിതാവായി എത്തിയതോടെ വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും രാഷ്ട്രീയ കൂറ് അണികൾക്കുള്ള വ്യക്തമായ രാഷ്ട്രീയ സന്ദേശമായി മാറി. സുധാകരൻ്റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോൺഗ്രസ് സർവനാശത്തിലേക്കെന്ന്  വെള്ളാപ്പള്ളി നടേശൻമുന്‍പ് പരിഹസിച്ചിരുന്നു. പിണറായി സർക്കാരിൻ്റെ പ്രവർത്തനം മികച്ചതാണെന്നും ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം സര്‍ക്കാരിനെ പിന്തുണക്കുകയും ചെയ്തിരുന്നു. പൊതുവേ വെള്ളാപ്പള്ളിയും യുഡിഎഫും ഇടഞ്ഞുതന്നെയാണെന്നാണ് സംസാരം.

വരുന്ന ലോക സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്‍പില്‍ കണ്ടുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നാണ് സൂചന. എല്ലാത്തരത്തിലും തകര്‍ന്നടിഞ്ഞ കൊണ്ഗ്രസ്സിനെ തള്ളിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വിമര്‍ശണവും. ഇനിയും ഒരു ഉയിര്‍ത്തെഴുന്നേല്പ് കോണ്ഗ്രസ്സിന് ഉണ്ടാകില്ലെന്ന തോന്നലാവും സിപിഎമ്മിനെയും ബിജെപിയെയും മാത്രം കൂട്ടുപിടിച്ച് മുന്‍പോട്ടു പോകാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനമെന്നാണ് വിലയിരുത്തല്‍.

ജീവിതമെന്ന സർവകലാശാല നൽകിയ അറിവും അചഞ്ചലമായ ഗുരുഭക്തിയുമാണ് വെള്ളാപ്പള്ളി നടേശന്റെ വലിയ കരുത്തെന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്റെ ബോധ്യം കൃത്യതയോടെ അവതരിപ്പിക്കാനും ഏറ്റെടുത്ത ഉത്തരവാദിത്തം വിജയിപ്പിക്കാനുമുള്ള ചടുലതയാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന്റെ പ്രത്യേകതയെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick