Digital Malayali Web Desk April 02, 2023, 11:07 a.m.
വണ്ണം വെച്ചതുകൊണ്ടാണ് ഖുശുബു എന്ന് പറയുന്നത്. ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. സീരിയലുകളില്‍ വില്ലത്തിയായും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുമൊക്കെ വീണ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയുമായിരുന്നു നടി. ഷോയിൽ നിന്നും പുറത്ത് എത്തിയപ്പോൾ താരത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ വീണ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോളിതാ വീണയുടെ അഭിമുഖമാണ് വൈറലാവുന്നത്. ഖുശുബു എന്നൊരു പേരു കൂടെയെ വരാൻ ഉണ്ടായിരുന്നുള്ളൂ. വണ്ണം വെച്ചതുകൊണ്ടാണ് ഖുശുബു എന്ന് പറയുന്നത്. ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു. വണ്ണം ഇത്തിരി കൂടിയും കുറഞ്ഞും നിന്ന സമയത്ത് മഞ്ജു ചേച്ചിയോട് താരതമ്യം ചെയ്തു. മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയെ പോലെ സാമ്യമുണ്ടെന്ന് പറഞ്ഞു.
ഞാൻ എപ്പോഴും സംസാരിച്ചിരിക്കുന്ന ആളാണ്. എന്റെ വീട്ടിൽ അമ്മ നന്നായി സംസാരിക്കും. അച്ഛൻ അത്ര നന്നായി സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോൾ എന്റെ അമ്മ എന്നോട് പറയാറുണ്ട് നിർത്താൻ. എന്റെ പൊന്ന് വീണേ… നീ ഒന്ന് നിർത്തുമോ, എനിക്ക് ശർദ്ദിക്കാൻ വരുന്നുണ്ടെന്ന് അമ്മ പറയും. സത്യമായിട്ടും എന്റെ അമ്മയും ചിറ്റയും എന്നോട് പറഞ്ഞിട്ടുണ്ട്. കാരണം ഞാനിങ്ങനെ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ. എന്നിട്ടും ഞാൻ നന്നായില്ല. എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേ. കോട്ടയംക്കാർ നന്നായി സംസാരിക്കുന്നവരാണ്
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.