Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കുട്ടികളെയും ബലഹീനരെയും ദുരുപയോഗിച്ചാല്‍ കര്‍ശന നടപടി; കത്തോലിക്കാ സഭയിലെ ലൈംഗികാതിക്രമ പരാതികളില്‍ ശിക്ഷ ശക്തമാക്കാന്‍ വത്തിക്കാന്‍ തീരുമാനം

janmabhumi-ad

Digital Malayali Web Desk June 02, 2021, 10:55 a.m.

ബ്രഹ്മചര്യത്തിനെതിരായ കുറ്റം ചെയ്യുന്ന വൈദികരെ ഉടന്‍ വൈദികവൃത്തിയില്‍ നിന്നു പുറത്താക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ ലൈംഗികാതിക്രമ പരാതികളില്‍ ശിക്ഷ കര്‍ശനമാക്കാനും ശക്തമാക്കാനും വത്തിക്കാനിലെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. കത്തോലിക്കാ പുരോഹിതര്‍ക്കെതിരേ ലോകവ്യാപകമായി തന്നെ പലയിടങ്ങളില്‍ നിന്നും ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്നാണ് നിലവിലുള്ള നടപടികളില്‍ മാറ്റം വരുത്താന്‍ വത്തിക്കാന്‍ തീരുമാനിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരെയും ബലഹീനരെയും ദുരുപയോഗിച്ചാല്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ്  കാനന്‍ ലോ പരിഷ്‌കാരം. 

ഇത്തരം കാര്യങ്ങളില്‍ മൂടിവയ്ക്കലോ ഒതുക്കിത്തീര്‍ക്കലോ പാടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ഭേദഗതിയില്‍ പറയുന്നു. ബ്രഹ്മചര്യത്തിനെതിരായ കുറ്റം ചെയ്യുന്ന വൈദികരെ ഉടന്‍ വൈദികവൃത്തിയില്‍ നിന്നു പുറത്താക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.വൈദികരുടെയും സഭാ സ്ഥാപനങ്ങളുടെ ചുമതലക്കാരായ ആത്മായരുടെയും ലൈംഗികാതിക്രമം കിമിനല്‍ കുറ്റമാക്കി മാറ്റിയിരിക്കുകയാണ് പുതിയ ഭേദഗതിയിലൂടെ. പുരോഹിതന്മാര്‍ക്കുപുറമെ പള്ളികളില്‍ സേവനമനുഷ്ഠിക്കുന്ന സാധാരണക്കാരും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ ശിക്ഷിക്കപ്പെടും. കുറ്റം ചെയ്താല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ മെത്രാന്മാര്‍ക്കു നിര്‍ദ്ദേശവും നല്‍കി. ഇത്തരം കാര്യങ്ങള്‍ യഥാസമയം മേലധികാരികളെ അറിയിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ട മെത്രാന്മാര്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെയും നടപടികളുണ്ടാവും.

നിയമത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ആമുഖത്തില്‍ പോപ്പ് ഫ്രാന്‍സിസ് ഇങ്ങനെ പറഞ്ഞു: ' നീതി പുനഃസ്ഥാപിക്കുക, കുറ്റവാളിയെ സന്മാര്‍ഗിയാക്കി തീര്‍ക്കുക, അഴിമതി ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യം.'

മുന്‍ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണെന്നും ഇരകളും വിമര്‍ശകരും പതിറ്റാണ്ടുകളായി പരാതിപ്പെട്ടിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേക വിഭാഗം തന്നെ കൊണ്ടുവന്നിട്ടുണ്ട്. 14 വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ചൊവ്വാഴ്ചയാണ് വത്തിക്കാന്‍ കോഡ് ഓഫ് കാനന്‍ നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്. ഭേദഗതികള്‍ വരുന്ന ഡിസംബര്‍ 8നു പ്രാബല്യത്തില്‍ വരും. പള്ളികളില്‍ പുരോഹിതന്മാര്‍ക്കുനേരെ ലൈംഗികാരോപണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതു ചര്‍ച്ച ചെയ്യാന്‍ നിയമത്തില്‍ 1395, 1398 എന്നീ രണ്ട് വകുപ്പുകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ഒരു പുരോഹിതന്‍ 'ബലപ്രയോഗമോ ഭീഷണികളോ അധികാര ദുര്‍വിനിയോഗമോ' ഉപയോഗിച്ചാല്‍ പുരോഹിത സ്ഥാനത്തു നിന്നു തന്നെ പുറത്താക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പുരോഹിതന്‍മാര്‍ക്കു പുറമെ സഭയിലെ അഡ്മിനിസ്‌ട്രേറ്റര്‍ക്കും ശിക്ഷാവിധികള്‍ ബാധകമാണ്.നേരത്തെ പുരോഹിതര്‍ പ്രതികളാകുന്ന ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം മനപ്പൂര്‍വ്വം വൈകിപ്പിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇനിമുതല്‍ ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick