Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


“ധൈര്യമായി ചെല്ലു സഖാവേ... ജയം നമുക്കല്ലെ? “വി എൻ വാസവനെ ഹൃദയത്തിലേറ്റി നാടും നഗരവും

janmabhumi-ad

Digital Malayali Web Desk March 23, 2021, 10:30 p.m.

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏറെ മുന്നിലാണ് സ്ഥാനാർഥി.പേരൂരിൽ നിന്നായിരുന്നു ചൊവ്വാഴ്ചത്തെ പ്രചരണം ആരംഭിച്ചത്


ഏറ്റുമാനൂർ :'' ധൈര്യമായി ചെല്ലു സഖാവേ... ജയം നമുക്കല്ലെ "എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ വോട്ട് അഭ്യർത്ഥിക്കാൻ  പേരൂരിൽ  എത്തിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഉയർന്നതാണീശബ്ദം.തെരഞ്ഞെടുപ്പ് പ്രചരണം  ചൂടുപിടിക്കുമ്പോൾ മണ്ഡലമാകെയുള്ള സംസാരമാണ് ഇത്. 

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏറെ മുന്നിലാണ് സ്ഥാനാർഥി.പേരൂരിൽ നിന്നായിരുന്നു ചൊവ്വാഴ്ചത്തെ പ്രചരണം ആരംഭിച്ചത്. അരയിരം, പായിക്കാട്, കണ്ടം ചിറ, തെള്ളകം കോളനി എന്നിവിടങ്ങളിൽ രാവിലെയും ഉച്ചക്ക് ശേഷം തിരുവാർപ്പ്, ഏറ്റുമാനൂർ എന്നിവിടങ്ങളിലും  സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.എല്ലാ ഇടങ്ങളിലും സ്ഥാനാർഥിക്ക് ആവേശോജ്വലമായ സ്വീകരണം നൽകി.കൊന്നപ്പൂക്കൾ നൽകിയും രക്ത ഹാരങ്ങൾ അണിയിച്ചും സ്ഥാനാർഥിയെ ഏവരും വരവേറ്റു. വാദ്യമേളങ്ങളുടേയും  പ്ലക്കാർഡുകളുടെയും അകമ്പടിയോടെ   ഏറ്റുമാനുരിൽ കടകൾ കയറി സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചു. കൺവൻഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു കൊണ്ടാണ് സ്ഥാനാർത്ഥിയുടെ ചൊവ്വാഴ്ചത്തെ പ്രചരണം സമാപിച്ചത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick