Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോവിഡ് ലോക്ക്ഡൗൺ കാലത്ത് അനേകർക്ക് ഭക്ഷണം വിളമ്പിയ അഭയം ഭക്ഷണ ശാലയ്ക്ക് ഇന്ന് ഒരു വയസ് .അഭയത്തിന് ചുക്കാൻ പിടിച്ച വി എൻ വാസവന് ഇത് ധനൃനിമിഷം

janmabhumi-ad

Digital Malayali Web Desk March 25, 2021, 08:05 p.m.

കൊവിഡ് മൂലം മെഡിക്കൽ കൊളേജിലെ ഹോട്ടലുകൾ അടച്ചതിനെ തുടർന്നാണ് അഭയം അവിടെ ജനകീയ ഹോട്ടൽ തുടങ്ങിയത്.


കോട്ടയം:കൊവിഡ് ലോക്ക് ഡൗൺ മുതൽ കോട്ടയം മെഡിക്കൽ കൊളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്ന അഭയത്തിന്റെ പ്രവർത്തനത്തിന് നാളെ ഒരു ഒരു വർഷം    എട്ടുലക്ഷം പേരെയാണ് അഭയം ഊട്ടിയത്.

കൊവിഡ് മൂലം മെഡിക്കൽ കൊളേജിലെ ഹോട്ടലുകൾ അടച്ചതിനെ തുടർന്നാണ് അഭയം അവിടെ ജനകീയ ഹോട്ടൽ തുടങ്ങിയത്.

2020 മാർച്ച് 26 ന് ആണ് ആരംഭിച്ചത്. എം.സി.എച്ച് സൂപ്രണ്ട് ഡോ. റ്റി.കെ. ജയകുമാർ, അഭയം ഉപദേശകസമിതി ചെയർമാൻ വി.എൻ. വാസവൻ, ആർ.എം.ഒ ഡോ.ആർ.പി. രഞ്ജിൻ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു തുടക്ക സമയത്്  സമയത്ത്  കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ദിവസം 1500 -2000 പേർക്ക് ഉച്ചഭക്ഷണത്തിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച 36 അഭയം ജനകീയ അടുക്കളകളിലായി ഊണിന് പുറമേ ചപ്പാത്തിയും കറിയുമടക്കമായിരുന്നു ഭക്ഷണം നൽകിയത്.  കൊവിഡ് രോഗികൾക്ക് ഡോകറ്റർമാർ നിർദേശിക്കുന്ന ഭക്ഷണവും നൽകിയിരുന്നു.

കുടുമാളൂർ സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് ഇപ്പോൾ അഭയത്തിന്റെ ജനകീയ അടുക്കള പ്രവർത്തിക്കുന്നത് കുടമാളൂരിലെ  ഈ  അടുക്കളയിൽ വിശന്ന് എത്തുന്നവർക്കും ഭക്ഷണമുണ്ട്.

സർക്കാരിൽ നിന്ന് ഒരു മണി അരിയോ ഒരു പൈസയോ വാങ്ങാതെയാണ് ഇതുവരെയുള്ള പ്രവർത്തനമെന്ന് അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ വി.എൻ.വാസവൻ പറഞ്ഞു. വ്യാപാരി വ്യവസായികൾ . കർഷകർ പച്ചക്കറിയും നൽകി . റസിഡന്റ്‌സ് അസോസിയേഷനുകൾ , സർവീസ് സംഘടനകൾ , എസ് എഫ് ഐ , ഡി വൈ എഫ് ഐ പ്രവർത്തകർ  വിവിധ തൊഴിലാളി യൂണിയനുകൾ , അടക്കം വർഗ ബഹുജന സംഘടനകളുടെ സഹായത്താലാണ് പ്രവർത്തനം . കുടുംബശ്രീ പ്രവർത്തകരുടെ സഹായമുണ്ട്. കൊവിഡ് കാലത്ത് കോട്ടയം ജില്ലയിൽ ആരും പട്ടിണി കിടക്കരുതെന്ന കട്ടഴ്ച്ചപ്പാടിൽ തുടക്കമിട്ട ജനകീയ അടുക്കള മെഡിക്കൽ കൊളേജിൽ തുടരുകയായിരുന്നു. പ്രാദേശിക തലത്തിൽ വർഗ ബഹുജന സംഘടനകളുടെ സഹായമുള്ളതു മുന്നോട്ടു പോകുന്നതിൽ ആശങ്കയില്ലെന്ന് വാസവൻ പറഞ്ഞു.

കൊവിഡ് കാലത്തെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ  ജില്ലയിലാകെ 36 ഭക്ഷണശാലകൾ പ്രവർത്തിച്ചിരുന്നു.കൂടാതെ ഹെൽപ്പ് ഡെസ്‌ക്കുകൾ,സാനിറ്റൈസർ വിതരണം,ബോധവത്കരണം എന്നിവ നടത്തി. ഒരുലക്ഷം തൂവാലകളും വിതരണം ചെയ്തു. ആ സമയത്ത് മെഡിക്കൽ കോളേജിന് പുറമെ പാലാ, ചങ്ങനാശ്ശേരി, തലയോലപ്പറമ്പ്, പാമ്പാടി തുടങ്ങി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം അഭയം ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്.

പത്ത്  ലക്ഷം രൂപയോളം വില വരുന്ന മരുന്നുകൾ ലോക്ക്ഡൗൺ കാലയളവിൽ മാത്രം ജില്ലയിൽ നൽകി.

അഭയം ആംബുലൻസുകൾ കൊറോണക്കാലത്ത് സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു. ആശുപത്രിയിൽ പോകാൻ മാർഗ്ഗമില്ലാതിരിക്കുന്ന നിർദ്ദനരായ ഒട്ടേറെ ആളുകൾക്ക് സൗജന്യ ആംബുലൻസ് സേവനം നൽകി വരുന്നു. പച്ചക്കറി കിറ്റ് വിതരണം . ഇതോടൊപ്പം 6000ഓളം കിടപ്പുരോഗികൾക്ക് മരുന്നടക്കം സൗജന്യമായി നൽകുന്നത് അഭയത്തിന്റെ നേതൃത്വത്തിൽ തുടരുന്നു.

 സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ചെയർമാനായ ഉപദേശക സമിതിയാണ് അഭയത്തിന്റെ നേതൃത്വം. സമിതിയംഗങ്ങളായ ഒമ്പത് പേരും 34 അംഗ ഗവേണിങ് ബോഡിയുമുണ്ട്.  കഴിഞ്ഞ ഒരു വർഷമായി വി എൻ വാസവന്റെ ഉച്ചഭക്ഷണവും അഭയത്തിന്റെ അടുക്കളയിൽ നിന്നാണ്, തിരഞ്ഞെടുപ്പ് പ്രവർത്തത്തിനിടയിലും ഡി വൈ എഫ് പ്രവർത്തകർ ആ ഭക്ഷണം പാഴ്‌സലായി എത്തിച്ചു നൽകുന്നുണ്ട്.

മന്ത്രിമാരായ പി തിലോത്തമൻ, ഡോ തോമസ് ഐസക്ക്, സി പി എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, സിനിമാ താരം കോട്ടയം നസീർ തുടങ്ങിയവർ അഭയത്തിന്റെ അടുക്കള സന്ദർശിക്കാൻ ഇക്കാലയളവിൽ എത്തിയിരുന്നു.

സി.പി.എം ഏറ്റുമാനൂർ ഏരിയാ സെക്രട്ടറിയും അഭയം ഏറ്റുമാനൂർ ഏരിയാ ചെയർമാനുമായര കെ.എൻ. വേണുഗോപാൽ, എല്ലാ ദിവസവും ഭക്ഷണവിതരണ സമയത്ത് നേരിട്ടു വന്ന് മേൽനോട്ടവും ആവശ്യമായ നിർദേശങ്ങളും നൽകു വരുന്നു .

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick