Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureമോദിക്കെതിരെ എതിരെ ആഞ്ഞടിച്ച് ഒടുവില്‍ പുറത്തേക്ക്! വരുണ്‍ ഗാന്ധി തൃണമൂൽ കോൺഗ്രസില്‍ ചേരുമെന്ന് സൂചന? ഒപ്പം ബിജെപിയിലെ മറ്റ് അതൃപ്തരും? മമത ബാനർജി ഉടന്‍ ഡൽഹിയിലെത്തും

janmabhumi-ad

Digital Malayali Web Desk November 20, 2021, 05:40 p.m.

മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു.മോദിയെ നേരിടാന്‍ മമതയ്ക്ക് മാത്രമേ സാധിക്കൂ എന്ന് രാജ്യം തിരിച്ചറിഞ്ഞു.


ന്യൂഡൽഹി: ബിജെപി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന വരുണ്‍ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേരാൻ സാധ്യത. കർഷക സമരവുമായി ബന്ധപ്പെട്ടും അദ്ദേഹം മോദിക്കെതിരെ ആഞ്ഞടിച്ചു കഴിഞ്ഞു. ബിജെപിയിലെ ഒട്ടേറെ നേതാക്കള്‍ അതൃപ്തിയിലാണ് മുന്നോട്ട് പോകുന്നത്. അവര്‍ക്ക് ബിജെപി വിടണമെന്നുണ്ടെങ്കിലും കോണ്ഗ്രസ്സില്‍ ചേരാന്‍ താല്പര്യമില്ലാത്തതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്പലരുടെയും ലക്‌ഷ്യം. മോദിയെ നേരിടാന്‍ മമതയ്ക്ക് മാത്രമേ സാധിക്കൂ എന്ന് രാജ്യം തിരിച്ചറിഞ്ഞുവെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അടുത്തിടെ ബിജെപിയില്‍ നിന്ന് നിരവധി പേര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. ബിജെപിയിലെ ബാബുല്‍ സുപ്രിയോയ്ക്ക് പുറമെ കോണ്‍ഗ്രസിലെ സുശ്മിത ദേവും തൃണമൂലിലേക്ക് മാറി. ഇതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയും  തൃണമൂലില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ച മമത ബാനർജി ഡൽഹി സന്ദർശിക്കാനിരിക്കെ, ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കൂടാതെ ജെഡിഎസിൽനിന്ന് ബിഎസ്‌പിയിൽ ചേർന്ന ഡാനിഷ് അലിയും തൃണമൂലില്‍ ചേരുമെന്ന്‍ റിപ്പോര്‍ട്ടുണ്ട്. 

ബിജെപിയുടെ പല നിലപാടുകളോടും എതിര്‍പ്പ് പ്രകടിച്ച് വരുണ്‍ഗാന്ധി രംഗത്ത് വന്നിരുന്നു. ഉത്തര്‍ പ്രദേശിലെ ലഖീംപൂര്‍ ഖേരിയില്‍ ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തിലും  പരസ്യമായി രംഗത്തുവന്നിരുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് അടുത്തിടെ വരുണ്‍ ഗാന്ധിയെയും അമ്മ മേനക ഗാന്ധിയെയും ഒഴിവാക്കിയിരുന്നു.  മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് കര്‍ഷകര്‍കക്ക് വേണ്ടി സംസാരിക്കുന്ന ഒരു വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

കാര്‍ഷിക പരിഷ്‌കരണം നിയമം പിന്‍വലിക്കുന്നതായി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ  പുതിയ ചില നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ടു വച്ച് വരുൺ ഗാന്ധി മോദിക്ക് കത്തയച്ചിരുന്നു. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിൽ 700ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിച്ച അദ്ദേഹം, സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. കർഷകർക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത വ്യാജ പൊലീസ് കേസുകളും പിൻവലിക്കണമെന്നും കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു.  ബിജെപി ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് പുറത്തായതോടെ, കർഷക സമരത്തിന് തുറന്ന പിന്തുണയാണ് വരുൺ നൽകി വരുന്നത്. 

 കോൺഗ്രസിലേക്ക് പോകാൻ വരുണിന് താൽപര്യമില്ലാത്ത  സാഹചര്യത്തിലാണ് അദ്ദേഹം തൃണമൂലിലേക്ക് പോകുന്നതെന്നാണ് വിവരം.  ത്രിപുരയ്ക്കും ഗോവയ്ക്കും ശേഷം യുപി, അസം, മണിപ്പൂർ എന്നീ മൂന്നുസംസ്ഥാനങ്ങളിൽ കൂടി സംഘടനാ വിപുലീകരണത്തിന് തയ്യാറെടുക്കുകയാണ് തൃണമൂൽ. മമതയുടെ ഗോവ സന്ദർശനത്തിനിടെ ചെന്നീസ് താരം ലിയാൻഡർ പേസ്, സിനിമാ താരം നഫീസ അലി എന്നിവർ തൃണമൂലിൽ ചേർന്നിരുന്നു. 

.

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick