Digital Malayali Web Desk February 14, 2022, 11:05 a.m.
പ്രണയിനികൾ ഈ ദിവസം തങ്ങൾ സ്നേഹിക്കുന്നവരെ ഇഷ്ടം അറിയിക്കാനും സമ്മാനങ്ങൾ നൽകാനുമുള്ളതാക്കി മാറ്റുന്നു
ഇന്ന് ലോക പ്രണയദിനം. പ്രണയം പറയാനും പങ്കുവയ്ക്കാനുമുളള ആ ഒരു ദിവസം. പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും, നേരില്‍ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുകയാണ്.
ക്യാമ്ബസുകളിലെ പ്രണയനിമിഷങ്ങളെ ഫേസ്ബുക്കും വാട്ട്സാപ്പുമൊക്കെ കവര്‍ന്നു തുടങ്ങിയില്ലെങ്കിലും അല്‍പ്പം പ്രണയം ക്യാമ്ബസുകളില്‍ ചിലയിടങ്ങളിലൊക്ക അവശേഷിക്കുന്നുണ്ട്. അത്തരം ആത്മാര്‍ത്ഥ പ്രണയത്തിന്റെ ആഘോഷമാണ് ഓരോ വാലന്റൈന്‍സ് ദിനവും. പ്രണയിനികൾ ഈ ദിവസം തങ്ങൾ സ്നേഹിക്കുന്നവരെ ഇഷ്ടം അറിയിക്കാനും സമ്മാനങ്ങൾ നൽകാനുമുള്ളതാക്കി മാറ്റുന്നു. എന്നാല്‍ ഈ ദിനത്തിന്റെ ഉത്ഭവവും ചരിത്രവും എന്താണന്നറിയേണ്ടേ.....
ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് റോമിൽ ബിഷപ്പ് വാലൻന്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് യുദ്ധത്തിലുള്ള താൽപര്യം നഷ്ടപ്പെടുന്നു എന്ന ധാരണയിൽ ചക്രവർത്തി റോമിൽ വിവാഹം തന്നെ നിരോധിച്ചു. എന്നാൽ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി ബിഷപ്പ് രഹസ്യമായി വിവാഹങ്ങൾ നടത്തി കൊടുത്തു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. അവിടെവച്ച് ജയിലറുടെ അന്ധയായ മകളുമായി വാലൻന്റൈൻ പ്രണയത്തിലായി.
വാലന്റൈന്റെ പ്രണയത്തിന്റെ തീവ്രതയിൽ ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. എന്നാൽ പ്രണയകഥ അറിഞ്ഞ ക്ലോഡിയസ് ചക്രവർത്തി വാലന്റൈൻ ബിഷപ്പിന്റെ തലവെട്ടാൻ ഉത്തരവിട്ടു. വധശിക്ഷ നടപ്പാക്കിയത് ഫെബ്രുവരി 14നാണ് . മരിക്കുന്നതിന് മുൻപ് വാലന്റൈൻ പെൺകുട്ടിക്ക് ‘ഫ്രം യുവർ വാലൻന്റൈൻ’ എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. വാലന്റൈന്റെ ഓർമദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം.
റോമൻ ജനതയുടെ ആഘോഷമായ ‘ലൂപ്പർകാലിയ’യിൽ നിന്നാണ് വാലന്റൈൻസ് ഡേയുടെ തുടക്കമെന്നും കരുതുന്നു. വസന്തകാലത്തെ വരവേൽക്കാൻ, ‘ലൂപ്പർക്കസ്’ ദേവനെ പ്രീതിപ്പെടുത്തുന്നതിനായി നടത്തിയിരുന്ന ആഘോഷമായിരുന്നു ലൂപ്പർകാലിയ.
ഒരു പെട്ടിയിൽ നിന്ന് പുരുഷന്മാർ സ്ത്രീകളുടെ പേരുകൾ തെരഞ്ഞെടുക്കുന്നത് ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഉത്സവത്തിന്റെ അവധിക്കാലം ഇവർ ഒന്നിച്ചു ചെലവിടും. അവധിക്കാലം കഴിയുമ്പോൾ പലരും വിവാഹിതരാകുകയാണ് പതിവ്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ജെലാസിയസ് മാർപ്പാപ്പ വിശുദ്ധ വാലന്റൈൻ ആഘോഷിക്കുന്ന തീയതിയായി ലുപ്പർകാലിയ ആഘോഷങ്ങളുടെ സമയം തീരുമാനിച്ചത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.