Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വെള്ളത്തിന്റെ പൈപ്പ് എടുത്തുമാറ്റി; 75 കാരിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ് : മർദ്ദനം കൊച്ചുമകന്റെ മുന്നിൽ

janmabhumi-ad

Digital Malayali Web Desk June 08, 2021, 10:04 p.m.

വെള്ളത്തിന്റെ പേരിലുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം. കസേരയിലിരിക്കുന്ന വയോധികയോട് ഭർത്താവ് തർക്കിക്കുന്നതായി വിഡിയോയിൽ കാണം


മുംബൈ: കൊച്ചുമകൻ സ്കൂൾ ഗ്രൂപ്പിലേക്ക് അയച്ച വീഡിയോ വൈറലായി മുത്തച്ഛനെതിരെ കേസ്.വെള്ളത്തിന്റെ പൈപ്പ് എടുത്തുമാറ്റിയതിന് 75കാരിയായ ഭാര്യയെ ഭർത്താവ് മർദ്ധിക്കുന്ന വീഡിയോ ആണ് വൈറലായത്. മഹാരാഷ്ട്രയിലെ കല്ല്യാണിലാണ് സംഭവം.

വെള്ളത്തിന്റെ പേരിലുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം. കസേരയിലിരിക്കുന്ന വയോധികയോട് ഭർത്താവ് തർക്കിക്കുന്നതായി വിഡിയോയിൽ കാണം. തുടർന്ന് ബക്കറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്നതായും കാണാം. അതേസമയം  വേദന സഹിക്കാനാകാതെ വയോധിക കരയുന്നതും വിഡിയോയിലുണ്ട്. ഇടയ്ക്ക് മർദ്ദനം നിർത്തിയശേഷം വീണ്ടും തർക്കിക്കുന്ന ഭർത്താവ് വയോധികയെ ചവിട്ടുന്നതായും ദൃശ്യങ്ങളിലുണ്ട്.

മർദ്ദനം നടക്കുന്ന സമയം ബന്ധുക്കൾ അടുത്തുള്ളതായും വിഡിയോയിൽ കാണാം. വിഡിയോ വൈറലായതിനെ തുടർന്ന് ശിവസേനയുടെ പ്രാദേശിക നേതാക്കൾ വയോധികയുടെ വീട്ടിലെത്തി വിവരങ്ങൾ തിരക്കി. തനിക്ക് മർദ്ദനമേറ്റിട്ടില്ലെന്നും വീട്ടുകാർ എല്ലാ കാര്യവും നന്നായി നോക്കുന്നുണ്ടെന്നും വയോധിക പറഞ്ഞതായി സേനാനേതാവ് ആഷാ റാസൽ പറഞ്ഞു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick