Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മനുഷ്യ സ്പര്‍ശമേറ്റാല്‍ ലൈംഗികാവയവം ചുരുങ്ങുന്ന അവസ്ഥ, എല്ലാമറിഞ്ഞിട്ടും അവളെ മനസിലാക്കി പൊന്നുപോലെ സ്നേഹിച്ച ഭർത്താവ്: കുറിപ്പ്

janmabhumi-ad

Digital Malayali Web Desk March 17, 2021, 11:24 p.m.

”സാരമില്ല.എനിക്ക് സെക്സിന് ഒട്ടും ധൃതിയില്ല.ആദ്യം നമുക്ക് പരസ്പരം മനസ്സിലാക്കാം…


മനുഷ്യ സ്പര്‍ശം ഏല്‍ക്കുമ്ബോള്‍ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയാണ് വജൈനിസ്മസ്. ചുരുക്കം ചുരുക്കം ചിലരെ മാത്രം ബാധിക്കുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്. ഇത്തരത്തില്‍ ഒരു അവസ്ഥയായിരുന്നു രേവതി എന്ന പെണ്‍കുട്ടിയും, എന്നാല്‍ അവളെ മനസറിഞ്ഞ് സ്വീകരിക്കുകയാണ് ചിന്മയ് എന്ന യുവാവ് ചെയ്തത്. 

രണ്ട് വർഷം മുമ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ച സന്ദീപ് ദാസിന്റെ കുറിപ്പാണ് വേറിട്ട ജീവിതം കൊണ്ട് വീണ്ടും ശ്രദ്ധേയമാകുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

‘വജൈനിസ്മസ് ‘ എന്നൊരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യസ്പർശമേൽക്കുമ്പോൾ ലൈം ഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയാണത്.സ്വാഭാവികമായും ഈ രോഗം ബാധിച്ചവർക്ക് സെ ക്സ് അസാദ്ധ്യമാകുന്നു.ഫോട്ടോയിൽക്കാണുന്ന രേവതി എന്ന പെൺകുട്ടി വജൈനിസ്മസ് ബാധിതയാണ്.ഇരുപത്തിയഞ്ചാം വയസ്സിലാണ് രേവതി, ചിന്മയ് എന്ന യുവാവിനെ വിവാഹം കഴിക്കുന്നത്.അപ്പോൾ ഈ രോഗത്തെക്കുറിച്ച് രേവതി അത്രയേറെ ബോധവതിയായിരുന്നില്ല.തൻ്റെ ലൈം ഗികാവയവത്തിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് മാത്രം അവർക്ക് തോന്നിയിരുന്നു.

ഇൗ ആശങ്ക ആദ്യരാത്രിയിൽത്തന്നെ രേവതി ഭർത്താവുമായി പങ്കുവെയ്ക്കുകയും ചെയ്തു.ചിന്മയിൻ്റെ മറുപടി ഇങ്ങനെയായിരുന്നു-”സാരമില്ല.എനിക്ക് സെക്സിന് ഒട്ടും ധൃതിയില്ല.ആദ്യം നമുക്ക് പരസ്പരം മനസ്സിലാക്കാം….”അഞ്ചുവർഷങ്ങൾ കൊഴിഞ്ഞുവീണു.വജൈനിസ്മസ് എന്നാൽ എന്താണെന്ന് ചിന്മയിനും രേവതിയ്ക്കും പൂർണ്ണമായും മനസ്സിലായി.ലൈം ഗികബന്ധത്തിലേർപ്പെടാൻ ഇന്നേവരെ ഇരുവർക്കും സാധിച്ചിട്ടില്ല.പക്ഷേ ആ ദാമ്പത്യം അതിസുന്ദരമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു !

ഇപ്പോൾ രേവതി ഒരു പെൺകുഞ്ഞിന് ജന്മംനൽകിയിരിക്കുന്നു.ചികിത്സയിലൂടെയാണ്(എെ.വി.എഫ്) രേവതി അമ്മയായത്.ഇതെല്ലാം കേൾക്കുമ്പോൾ ഈ ദമ്പതിമാരോട് ഒത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു.ആദ്യരാത്രിയിൽത്തന്നെ ഭാര്യയ്ക്കുമേൽ ‘ചാടിവീഴുന്ന’ ഭർത്താക്കൻമാരുണ്ട്.ഹണിമൂൺ കഴിഞ്ഞാൽ സ്നേഹം കുറയുന്നവരുണ്ട്.ഭാര്യയുടെ ശരീരപ്രകൃതി മോശമായാൽ അവളോടുള്ള താത്പര്യം നഷ്ടപ്പെടുന്നവരും ധാരാളം.

ഭാര്യ മാറാരോഗം പിടിപെട്ട് കിടപ്പിലായാൽ ലൈം ഗികതൃഷ്ണ ശമിപ്പിക്കാൻ മറ്റു വഴികൾ തേടുന്നവരെ കണ്ടിട്ടുണ്ട്.പങ്കാളി മരണമടഞ്ഞാൽ മാസങ്ങൾക്കകം രണ്ടാമത് വിവാഹം കഴിക്കുന്നവരുമുണ്ട്.പെണ്ണിൻ്റെ ശരീരത്തെ മാത്രം സ്നേഹിക്കുമ്പോൾ ഉണ്ടാവുന്ന കാര്യങ്ങളാണിതെല്ലാം.സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയുന്ന സ്ത്രീകളെ തെറികൾ കൊണ്ട് അഭിഷേകം ചെയ്യുന്ന ആളുകളെ കണ്ടിട്ടില്ലേ? പെണ്ണിനെ മനുഷ്യജന്മമായി പരിഗണിക്കാത്തവരാണ് അത്തരക്കാർ.

അതുകൊണ്ടാണ് ചിന്മയ് ഒരു മഹാത്ഭുതമാകുന്നത്.അയാൾ രേവതിയുടെ മനസ്സാണ് കണ്ടത്.സെ ക്സ് മാത്രമല്ല പ്രധാനം എന്ന വസ്തുത മനസ്സിലാക്കാനുള്ള ഹൃദയവിശാലത ചിന്മയിന് ഉണ്ടായിരുന്നു !

എളുപ്പത്തിൽ തോൽവി സമ്മതിക്കാവുന്ന ഒരു ജീവിതമാണ് രേവതിയുടേത്.മനുഷ്യൻ്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് സെക്സ്.അത് സാധിക്കാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് സങ്കൽപ്പിച്ചുനോക്കുക.എന്നിട്ടും അവർ അടിയറവു പറഞ്ഞില്ല !

ഈ വാർത്തയോട് ചില മലയാളികൾ പ്രതികരിച്ച രീതി വല്ലാതെ നിരാശപ്പെടുത്തി.’ഭർത്താവുമായി സെ ക്സിലേർപ്പെടാതെ സ്ത്രീ അമ്മയായി’ എന്ന തലക്കെട്ട് കണ്ടാൽ ലൈം ഗിക ദാരിദ്ര്യം അനുഭവിക്കുന്ന വിവരദോഷികൾക്ക് ചിലതെല്ലാം മനസ്സിൽ വരുമല്ലോ.അതൊക്കെ യാതൊരു ഉളുപ്പും ഇല്ലാതെ അവർ സോഷ്യൽ മീഡിയയിൽ ഛർദ്ദിച്ചുവെച്ചു ! ഇത്തരക്കാർ ഇല്ലായിരുന്നുവെങ്കിൽ എത്ര സുന്ദരമായേനേ ഈ ലോകം !

കുട്ടികളില്ലാത്ത പല സ്ത്രീകളും നമുക്കിടയിൽ ജീവിക്കുന്നുണ്ട്.പലപ്പോഴും ബന്ധുക്കളും നാട്ടുകാരും അവരെ അധിക്ഷേപിക്കാറുണ്ട്.’ശപിക്കപ്പെട്ടവൾ’ എന്ന് മുദ്രകുത്താറുണ്ട്.ഒരാളുടെ ശാരീരികാവസ്ഥ അയാളുടെ തെറ്റല്ല എന്ന കാര്യം പോലും മനസ്സിലാക്കപ്പെടാറില്ല.പ്രസവിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മഹത്വം കൈവരുന്നില്ല.ചോരക്കുഞ്ഞിനോട് ക്രൂരത കാട്ടുന്ന അമ്മമാരും ഉണ്ടല്ലോ.ഒരു കുഞ്ഞിനെ കിട്ടിയാൽ നിധി പോലെ സംരക്ഷിക്കാൻ തയ്യാറുള്ള ചില സ്ത്രീകൾക്ക് സന്താനഭാഗ്യം ഉണ്ടാവാറുമില്ല.അത്തരക്കാരെ ഒരിക്കലും വേദനിപ്പിക്കരുത്.അവർ കുഞ്ഞുങ്ങളെ അത്രയേറെ സ്നേഹിക്കുന്നവരാണ്…

എല്ലാ വർഷവും നാം വനിതാദിനം ആഘോഷിക്കുന്നുണ്ട്.സ്ത്രീകൾ ഇപ്പോഴും ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നു.ചിന്മയിനെപ്പോലുള്ള പുരുഷൻമാർ നിറഞ്ഞ ലോകമാണ് ഞാൻ സ്വപ്നം കാണുന്നത്.അങ്ങനെയെങ്കിൽ സന്തോഷത്തോടെയും സമാധാനത്തോടെയും വനിതാദിനം ആഘോഷിക്കാം നമുക്ക്…

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick