Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മൂക്കിന്റെ എല്ലിന് പൊട്ടല്‍; ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

janmabhumi-ad

Digital Malayali Web Desk August 07, 2022, 11:22 a.m.

ജൂലൈ 19നാണ് രാഖിക്ക് അപകടത്തില്‍ പരിക്കേറ്റത്. തിരുവല്ലത്ത് വെച്ചായിരുന്നു അപകടം


തിരുവനന്തപുരം: നഴ്‌സിംഗ് അധ്യാപികയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് പരാതി. അപകടത്തെ തുടര്‍ന്ന് മൂക്കിന് പരുക്കേറ്റ വിഴിഞ്ഞം നെല്ലിക്കുന്ന് സ്വദേശി വി ആര്‍ രാഖിയുടെ മരണത്തിലാണ് പരാതി. എസ് പി ഫോര്‍ട്ട് ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിക്കെതിരെ ആരോഗ്യ മന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയക്കിടെയാണ് രാഖി മരണപ്പെട്ടത്. അമിത രക്തസ്രാവമെ മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.  

ജൂലൈ 19നാണ് രാഖിക്ക് അപകടത്തില്‍ പരിക്കേറ്റത്. തിരുവല്ലത്ത് വെച്ചായിരുന്നു അപകടം. കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാല്‍ മറ്റ് പരിക്കുകള്‍ ഉണ്ടായിരുന്നില്ല. എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ മൂന്ന് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞു.

മൂക്കിലെ എല്ലിന് ചെറിയൊരു പൊട്ടലുണ്ടെന്നും അരമണിക്കൂര്‍ മാത്രമുള്ള ശസ്ത്രക്രിയ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അന്നു തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എസ് പി ഫോര്‍ട്ട് ആശുപത്രി മാനേജ്‌മെന്‍റ് തന്നെ മാറ്റി. എന്നാല്‍ പിന്നാലെ പത്തു ദിവസത്തിലധികം വെന്‍റിലേറ്ററിലായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കും മാറ്റിയിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച രാവിലെയോടെയാണ് രാഖി മരിച്ചത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി, ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick