Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഏറ്റുമാനൂരിൽ ജയമുറപ്പിച്ച് വി.എൻ വാസവൻ; ഉറച്ച പിന്തുണയുമായി ജനങ്ങൾ

janmabhumi-ad

Digital Malayali Web Desk April 05, 2021, 10:14 a.m.

വാദ്യമേളങ്ങളും ,മുദ്രാവാക്യം വിളികളുമായി സ്ഥാനാർത്ഥിയെ അനുഗമിച്ച് പിന്തുണയുമായി ഒഴുകി എത്തിയ ജനക്കൂട്ടം .എല്ലാ മുഖങ്ങളിലും തെളിയുന്നത് വിജയം ഉറപ്പെന്ന ആത്മവിശ്വാസം


ഏറ്റുമാനൂർ : മണ്ഡലത്തെ ഇളക്കി മറിച്ച് പ്രചരണ സമാപനം. ചെറു പൂരങ്ങൾ പോലെ നാട്ടിടവഴികളിൽ നിന്ന് ഒഴുകി എത്തിയ ജനക്കൂട്ടം. വൈകുന്നേരത്തോടെ തുറന്ന വാഹനത്തിൽ ഏറ്റുമാനൂരിലേയ്ക്ക് സ്ഥാനാർത്ഥി എത്തി .വാദ്യമേളങ്ങളും ,മുദ്രാവാക്യം വിളികളുമായി സ്ഥാനാർത്ഥിയെ അനുഗമിച്ച് പിന്തുണയുമായി ഒഴുകി എത്തിയ ജനക്കൂട്ടം .എല്ലാ മുഖങ്ങളിലും തെളിയുന്നത് വിജയം ഉറപ്പെന്ന ആത്മവിശ്വാസം.

ഏറ്റുമാനൂരിന് പുറമെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും പ്രചാരണ സമാപനം വൻ ജനപങ്കാളിത്വത്തോടെയാണ് സമാപിച്ചത് .അയ്മനത്തും ,ആർപ്പൂക്കരയിലും ,കുമരകത്തും, നീണ്ടൂരിലും ,അതിരമ്പുഴയിലും , തിരുവാർപ്പിലുമെല്ലാം വി.എൻ വാസവന് വോട്ട് തേടി ജെ എൻ യു വിദ്യാർത്ഥികളുടെ തീപ്പാട്ട് സംഘം എത്തിയിരുന്നു ..പാട്ടും ... കഥയും ... വോട്ട് ചോദ്യവുമൊക്കെയായി നാടിന്റെ മനം കവർന്ന സം ഘം മണ്ഡലമാകെ ഇളക്കി മറിച്ചു എല്ലായിടത്തും വിദ്യാർത്ഥി സംഘത്തിനൊപ്പം കൂടെ പാടിയും ചുവട് വെച്ചും നാട്ടുകാരും .. പ്രചരണ സമാപന ദിനമായ ഇന്നലെയും കുടുംബയോഗങ്ങളും ,സൗഹൃദ സദസ്സുകളിലുമൊക്കെ ഓടി എത്തി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് സ്ഥാനാർത്ഥി .ഓരോ വീടും വീണ്ടും വീണ്ടും കയറി വോട്ടുറപ്പിച്ച് എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന പ്രവർത്തകർ .പരസ്യ പ്രചരണത്തിന് തിരശ്ശീല വീഴുമ്പോൾ ഏറ്റുമാനൂരിൽ ഇടത് മേൽകൈ പ്രകടം

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick