Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്നേഹം പകുത്ത് നൽകി ആർപ്പൂക്കരയും നീണ്ടൂരും; മനം കവർന്ന് വി.എൻ വാസവൻ

janmabhumi-ad

Digital Malayali Web Desk March 30, 2021, 06:42 a.m.

മണിയാപറമ്പിൽ കഴിഞ്ഞ ദിവസം കാറ്റ് നാശം വിതച്ച മേഖലകളിൽ പര്യടന തിരക്കിനിടയിലും സമയം കണ്ടെത്തി സ്ഥാനാർത്ഥി എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.


എണ്ണിയാലെടുങ്ങാത്ത കർഷകസമര പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന ആർപ്പൂക്കരയും ,നീണ്ടൂരും   സുനിശ്ചിത വിജയത്തിലേയ്ക്ക് ഒപ്പമുണ്ട് തങ്ങൾ എന്ന ഉറപ്പുമായാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. 

ആർപ്പൂക്കരയിലെ അങ്ങാടിയിൽ നിന്നായിരുന്നു പര്യടന തുടക്കം ചാത്തുണ്ണിപ്പാറയിലും ,വാര്യമുട്ടത്തും ഉജ്വല സ്വീകരണം ,പനമ്പാലത്ത് ചുവപ്പ് മുണ്ടും വെള്ള ടീ ഷർട്ടും ധരിച്ച് കാത്ത് നിൽക്കുന്ന വൻ ജനക്കൂട്ടം ,കരിപ്പൂത്തട്ടിൽ ഉശിരൻ മുദ്രാവാക്യങ്ങളുമായി ബാലസംഘം പ്രവർത്തകരും ,യുവാക്കളും ,യുവതികളും ,വീട്ടമ്മമാരും അടങ്ങുന്ന വൻ ജനാവലി. മണിയാപറമ്പിൽ കഴിഞ്ഞ ദിവസം കാറ്റ് നാശം വിതച്ച മേഖലകളിൽ പര്യടന തിരക്കിനിടയിലും സമയം കണ്ടെത്തി സ്ഥാനാർത്ഥി എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഇടപെടലുകൾ ഉറപ്പ് നൽകി തുടർന്ന് പിണഞ്ചിറക്കുഴിയിലേയ്ക്ക് ,പിണഞ്ചിറക്കുഴിയിലും ,തൊമ്മൻ കവലയിലും ,പെരുമ്പടപ്പിലുമെല്ലാം ഒന്നിനൊന്ന് മികച്ച സ്വീകരണം ,കത്തുന്ന മീനച്ചൂടിനെയും വകവെയ്ക്കാതെ സൗഹൃദയ ജംഗ്ഷനിൽ സ്ഥാനാർത്ഥിയെ കാത്ത് വൻ ജനക്കൂട്ടം വാദ്യമേളങ്ങളും ,കരിമരുന്ന് പ്രയോഗവുമെല്ലാം അരങ്ങ് തകർത്ത ഉജ്വല സ്വീകരണം തുടർന്ന് നീണ്ടൂർ പഞ്ചായത്തിലേയ്ക്ക് കർഷകസമര പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന നീണ്ടൂരിന്റെ മണ്ണിൽ നാടിന്റെ നായകന് എവിടെയും ഉജ്വല വരവേൽപ്പ് ,പരിചയം പുതുക്കിയും ,കുശലം പറഞ്ഞു.

ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി അവരിലൊരാളായി മാറി സ്ഥാനാർത്ഥി .വൈകുന്നേരത്തോടെ പതിവ് തെറ്റാതെ വേനൽമഴ .എന്നാൽ കനത്ത മഴയിലും ചോരാത്ത ആവേശവുമായി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വലിയ ജനാവലി പര്യടനമവസാനിക്കുമ്പോൾ ആർപ്പൂക്കരയുടെ ,നീണ്ടൂരിന്റെ മനസ്സ് മന്ത്രിക്കുന്നത് വ്യക്തം ,ഏറ്റുമാനൂരിന് ഇക്കുറി വി.എൻ വാസവൻ

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick