Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സൂരജിന് ലഭിച്ച ശിക്ഷയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും ഉത്രയുടെ മാതാവ്; ലഭിച്ചത് ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കാവുന്ന ശിക്ഷ, വിധി തൃപ്തികരമെന്ന് അന്വേഷണസംഘം മേധാവി

janmabhumi-ad

Digital Malayali Web Desk October 13, 2021, 01:56 p.m.

ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് ഇരട്ടജീപര്യന്തം തുടങ്ങുക. 27 വയസുകാരനായ സൂരജിന് 44 ാം വയസിലായിരിക്കും ജീവപര്യന്തം ആരംഭിക്കുക.


കൊല്ലം: ഉത്രവധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ടപര്യന്തത്തിന് ശിക്ഷിച്ച വിധിയില്‍ തൃപ്തിയില്ലെന്ന്  ഉത്രയുടെ മാതാവ് മണിമേഖല. ഉത്രക്ക് നീതി കിട്ടിയില്ല. സൂരജിന് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും വലിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഉത്രക്ക് നീതി തേടി ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.

'വിധിയെ കുറിച്ച്‌ ഇനി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കോടതിയുടെ കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. കോടതിവിധിയില്‍ തൃപ്തിയില്ല. പരമാവധി ശിക്ഷ പ്രതിക്ക് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. വിധിക്കെതിരെ അപീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും' അമ്മ മണിമേഖല കൂട്ടിച്ചേര്‍ത്തു

അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി നിരീക്ഷിച്ച കേസില്‍ പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. മറ്റ് കേസുകളില്‍ പ്രതിയല്ലാത്ത പ്രതിക്ക് മാനസാന്തരം വരാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കുന്നതിനായി പ്രതി പറക്കോട് സ്വദേശി സൂരജിനെ 11.48 ഓടെ കോടതിയിലെത്തിച്ചിരുന്നു. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിധി കേള്‍ക്കാനായി വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

വിധി കേള്‍ക്കാനായി ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. വധശിക്ഷക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് മാനദണ്ഡങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2020 മേയ് ആറിനാണ് ഉത്ര പാമ്ബു കടിയേറ്റു മരിച്ചത്. ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് (ദേഹോപദ്രവത്തിനും തെളിവുനശിപ്പിക്കലിനും) പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് വിധി. 27 വയസുകാരനായ സൂരജിന് 44 ാം വയസിലായിരിക്കും ജീവപര്യന്തം ആരംഭിക്കുക. ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. നിലവിലെ സെഷന്‍സ് കോടതി വിധി പ്രകാരം ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കാവുന്ന ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

അതേസമയം ഉത്ര വധക്കേസില്‍ കോടതി വിധി തൃപ്തികരമെന്ന് അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്ന എസ്.പി ഹരിശങ്കര്‍ പറഞ്ഞു. എല്ലാ വിധിയിലും പോസിറ്റീവ് വശമുണ്ട്. ശിക്ഷാവിധിയുടെ അളവ് നിശ്ചയിക്കുന്നത് കോടതിയുടെ വിവേചനാധികാരമാണ്. പോലീസിനെയും പ്രോസിക്യൂഷനെയും സംബന്ധിച്ച്‌ വിധി തൃപ്തികരമാണ്.

പ്രതിക്കെതിരെ നാല് കുറ്റങ്ങളാണ് പോലീസ് കണ്ടെത്തിയത്. ആ നാലു കുറ്റങ്ങളും തെളിയിക്കുന്നതിനുള്ള തെളിവുകളും മുന്നോട്ടുവച്ചിരുന്നു. അത് പ്രോസിക്യുഷന്‍ ഭംഗമായി അവതരിപ്പിച്ചു. മൂന്ന് കുറ്റങ്ങളിലും പരമാവധി ശിക്ഷ ലഭിച്ചു. കൊലപാതകത്തില്‍ വധശിക്ഷയില്ലെങ്കിലും തുല്യമായ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.

അപ്പീലിനെ കുറിച്ച്‌ വിധിപ്പകര്‍പ്പിന്റെ പൂര്‍ണ്ണരൂപം കിട്ടിയ ശേഷമേ പ്രതികരിക്കാന്‍ കഴിയൂ. ഇത് പോലീസിന്റെ മാത്രം വിജയമല്ല. പ്രോസിക്യുഷന്റെയും ഒരുപാട് വകുപ്പുകളുടെ കൂട്ടായ പരിശ്രമമാണ് ഈ കേസിന്റെ വിജയമെന്നും എസ്.പി പറഞ്ഞു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick