Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പോലീസിന്‍റെ ക്രൂരത വീണ്ടും; അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗക്കാരനെക്കൂടി വെടിവച്ച്‌ കൊന്നു

janmabhumi-ad

Digital Malayali Web Desk April 12, 2021, 02:01 p.m.

ഞാന്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഫോണ്‍ താഴെ വയ്ക്കാന്‍ പോലീസുകാര്‍ അവനോട് പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഫോണ്‍ കട്ട് ആയി.


വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ 20 കാരനെ വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. മിനെപ്പോളിസിലാണ് അമേരിക്കന്‍ പൊലീസ് ഡാന്റെ റൈറ്റ് 20 കാരനെ വെടിവച്ചുകൊന്നത്. ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ, കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വിചാരണ നേരിടുന്നതിനിടയിലാണ് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്.

ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ മാസങ്ങള്‍ നീണ്ട പ്രതിഷേധമാണ് അരങ്ങേറിയത്. വംശവെറിക്കും വര്‍ണ്ണവിവേചനത്തിനുമെതിരെ പതിനായിരങ്ങളാണ് പ്ലക്കാര്‍ഡുകളുമേന്തി അമേരിക്കന്‍ തെരുവുകളില്‍ ഇറങ്ങിയത്. ഈ പ്രതിഷേധം പിന്നീട് ലോകം മുഴുവന്‍ ഏറ്റെടുത്തു.

മിനെപ്പോളിസിലെ ബ്രൂക്ലിന്‍ സെന്ററിലെ പൊലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് ജനങ്ങളെ പോലീസ് നേരിട്ടത്. താന്‍ പോലീസ് പിടിയിലാണെന്ന് അറിയിക്കാന്‍ മകന്‍ തന്നെ വിളിച്ചിരുന്നുവെന്ന് ഡാന്റെ റൈറ്റിന്റെ അമ്മ ആള്‍ക്കൂട്ടത്തോടു പറഞ്ഞു.

ഞാന്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഫോണ്‍ താഴെ വയ്ക്കാന്‍ പോലീസുകാര്‍ അവനോട് പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഫോണ്‍ കട്ട് ആയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്റെ കാമുകി എന്നെ വിളിച്ച്‌ ഡാന്റെയെ പൊലീസുകാര്‍ വെടിവച്ചുവെന്ന് അറിയിച്ചു. -അമ്മ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന് പങ്കുള്ള ഒരു വെടിവെപ്പ് കേസ് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

ട്രാഫിക് നിയമം തെറ്റിച്ചതിന് ടാക്‌സി ഡ്രൈവറെ പിടികൂടുകയും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച ഡ്രൈവര്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയുമായിരുന്നുവെന്നും ഇയാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. കാറിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick