Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



തേച്ചുകുളി ശനിയാഴ്ചകളിൽ, നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും, മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും; ഊർമ്മിള ഉണ്ണി

janmabhumi-ad

Digital Malayali Web Desk March 09, 2022, 02:04 p.m.

. ആഴ്ചയിൽ ഒരിക്കൽ അതായത് ശനിയാഴ്ചകളിൽ തേച്ചുകുളിച്ചാൽ സൗന്ദര്യം വർധിക്കും എന്നാണു പഴമക്കാർ


മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ഊർമ്മിള ഉണ്ണി. ജി അരവിന്ദൻ സവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ മാറാട്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ താരമാണ് നടി ഊർമ്മിള ഉണ്ണി.  

ഇപ്പോഴിതാ പഴയകാലത്തെ സ്ത്രീകളുടെ തേച്ചുകുളിയെ കുറിച്ച് തുറന്നു പറയുന്ന താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആഴ്ചയിൽ ഒരിക്കൽ അതായത് ശനിയാഴ്ചകളിൽ തേച്ചുകുളിച്ചാൽ സൗന്ദര്യം വർധിക്കും എന്നാണു പഴമക്കാർ പറയുന്നതെന്ന് ഊർമ്മിള ഉണ്ണി വ്യക്തമാക്കുന്നു.

അന്ന് നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും തേക്കും. മുടിയിൽ മുറുക്കിയ വെളിച്ചെണ്ണ തേക്കും. അരി പ്പൊടിയും തൈരും ചേർത്തു കുഴച്ച് തേച്ചാണ് ശരീരത്തിലെ എണ്ണ കളയുന്നത്. ഇപ്പോൾ ഇതൊന്നും ആരും അനുകരിക്കാറില്ല.

ശരീരത്തിന് സുഗന്ധം വേണമെങ്കിൽ ഈ അരിപ്പൊടി തൈര് കുഴമ്പിലേക്ക് രണ്ടുതുള്ളി ചന്ദനതൈലം ചേർക്കാം. കറിവേപ്പിലയും മൈലാഞ്ചിയിലയും ചേർത്തു മുറുക്കിയ വെളിച്ചെണ്ണ മുടിക്കു നല്ല കറുപ്പുനൽകും, നരയും തടയും. പശുവിൻ നെയ് ചുണ്ടുകളുടെ വരൾച്ചയെ തടയുമെന്നും ഊർമ്മിള ഉണ്ണി മനസ്സ് തുറന്നു പറയുന്നു..

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick