Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'പെണ്‍കുട്ടികള്‍ക്ക്​ മൊബൈല്‍ ഫോണ്‍ നല്‍കുന്നത്​ ബലാത്സംഗത്തിന്​ കാരണമാകും'​; വിവാദ പരാമാര്‍ശവുമായി യു.പി വനിത കമീഷന്‍ അംഗം

janmabhumi-ad

Digital Malayali Web Desk June 10, 2021, 12:28 p.m.

അവര്‍ ഫോണ്‍ ഉപയോഗിച്ച്‌​ ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കി അവരോടൊപ്പം ഓടി പോവുന്നു.


ലഖ്​നോ: പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച്‌​ വിവാദപരാമര്‍ശവുമായി ഉത്തര്‍പ്രദേശ്​ വനിത കമീഷന്‍ അംഗം. പെണ്‍കുട്ടികള്‍ക്ക്​ മൊബൈല്‍ ഫോണ്‍ നല്‍കുന്നത്​ ബലാത്സംഗത്തിന്​ കാരണമാവുമെന്നാണ്​ വിവാദ പരാമാര്‍ശം. യു.പി വനിത കമീഷന്‍ അംഗമായ മീനാകുമാരിയുടേതാണ്​ പ്രസ്​താവന. കഴിഞ്ഞ ദിവസം അലിഗഢില്‍ നടന്ന വനിത കമീഷ​െന്‍റ പരാതി പരിഹാര അദാലത്തിനിടെയായിരുന്നു അംഗത്തി​െന്‍റ പ്രസ്​താവന. രക്ഷിതാക്കള്‍ പ്രത്യേകിച്ച്‌​ അമ്മമാര്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കണം. അവരുടെ നിരീക്ഷത്തില്‍ ഉദാസീനതയുണ്ടാവു​മ്പോഴാണ്​ പെണ്‍കുട്ടികള്‍ക്ക്​ നേരെ അക്രമം നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രസ്​താവന വിവാദമായതോടെ വിശദീകരണവുമായി കുമാരി തന്നെ പിന്നീട്​ രംഗത്തെത്തി. ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക്​ മൊബൈല്‍ ഫോണ്‍ എങ്ങനെയാണ്​ ഉപയോഗിക്കേണ്ടതെന്ന്​ അറിയില്ല. അവര്‍ ഫോണ്‍ ഉപയോഗിച്ച്‌​ ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കി അവരോടൊപ്പം ഓടി പോവുന്നു. സ്​മാര്‍ട്ട്​ഫോണ്‍ ഉപയോഗിച്ച്‌​ അശ്ലീല വിഡിയോകളും പെണ്‍കുട്ടികള്‍ കാണുന്നുണ്ട്​. പ്രതിദിനം 20ഓളം സ്​ത്രീകള്‍ തന്‍റെ അടുത്ത്​ പരാതിയുമായി എത്താറുണ്ട്​. ഇത്​ ആറ്​ പരാതികളി​ലേയെങ്കിലും വില്ലന്‍ മൊബൈല്‍ ഫോണാണ്​. ഇതില്‍ പല പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകാറുണ്ടെന്ന്​ അവര്‍ പറഞ്ഞു.

അതേസമയം, മീനാകുമാരിയുടെ പ്രസ്​താവനയെ തള്ളി വനിത കമീഷന്‍ ഉപാധ്യക്ഷ അഞ്​ജു ചൗധരി രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്ക്​ മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന്​ പറയുന്നതിന്​ പകരം അവരെ ബോധവല്‍ക്കരിക്കുകയാണ്​ വേണ്ടെതെന്നും ചൗധരി പറഞ്ഞു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick