Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പ്രതിദിന കോവിഡ് രോ​ഗികള്‍ ഒന്നരലക്ഷത്തിലേക്ക്; ആശങ്കയില്‍ രാജ്യം, കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത അഞ്ചുമടങ്ങ് വരെ കൂടുതല്‍, കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍ക്കാരിന്റെ ‘ഉദ്ഘാടന മാമാങ്കം'

janmabhumi-ad

Digital Malayali Web Desk January 08, 2022, 06:13 p.m.

പ്രതിദിന കോവിഡ് രോ​ഗികള്‍ ഒന്നരലക്ഷത്തിലേക്ക്; ആശങ്കയില്‍ രാജ്യം,കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍ക്കാരിന്റെ ‘ഉദ്ഘാടന മാമാങ്കം'


കോട്ടയം: വീണ്ടും കോവിഡ് രോ​ഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ രാജ്യത്ത് ആശങ്ക വര്‍ദ്ധിക്കുകയാണ്. കോവിഡ് വകഭേദമായ  ഒമിക്രോണ്‍ വ്യാപനം തുടങ്ങിയതോടെ  ആശങ്കപ്പെടെണ്ടതല്ലെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും രോഗികളുടെ എണ്ണം രാജ്യത്തെന്നല്ല ലോകത്ത് മുഴുവന്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പഴയതുപോലുള്ള യാതൊരു നിയന്ത്രണവും പ്രത്യേകിച്ച് കേരളത്തിലും ഇല്ല എന്നതാണ് ശ്രദ്ധേയം. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വന്‍ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്നതും പരക്കെ ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട് .

24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.1,41,986 പേര്‍ക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 285 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,83,463 ആയി ഉയര്‍ന്നു. 40,895 പേര്‍ കൂടി രോ​ഗമുക്തി നേടി. നിലവില്‍ 4,72,169 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ രോ​ഗികളുടെ എണ്ണത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത്. ഇന്നലെ 40000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഡല്‍ഹിയില്‍ 17000ലധികം പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ പ്രതിദിന കോവിഡ‍് രോ​ഗികള്‍ 8000 കടന്നു.

കേരളത്തില്‍  ഇതുവരെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നുമുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍്റൈന്‍ നിര്‍ദേശിച്ചു. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുഴുവന്‍ പേരും ഒരാഴ്ച നിര്‍ബന്ധമായി നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. നെഗറ്റീവ് ആണെങ്കില്‍ വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

നിര്‍ബന്ധിത ക്വാറന്‍്റൈന്‍ ഒരാഴ്ചത്തേക്കാണെങ്കിലും വിദേശത്ത് നിന്നും എത്തുന്നവര്‍ ഫലത്തില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ക്വാറന്‍്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോണ്‍ വ്യാപനം ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

കോവിഡ് ബാധിച്ചവര്‍ക്ക് ഡെല്‍റ്റയെ അപേക്ഷിച്ച്‌ ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ചുമടങ്ങ് വരെ അധികമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമിക്രോണ്‍ വകഭേദം. ഇതിനാലാണ് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുന്നതെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്‍റി പി. ക്ലൂഗെ പറഞ്ഞു.

മുന്‍പ് കോവിഡ് വന്നവര്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കും മാസങ്ങള്‍ക്ക് മുന്‍പ് വാക്‌സിനെടുത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കാം. കോവിഡ് ഒരു തവണ വന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം. വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച്‌ സുരക്ഷിതമാകാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് കൂട്ടി കോവിഡ് ബാധിതരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കി എല്ലാവരെയും നിരീക്ഷണത്തിലാക്കി എന്ന് ഉറപ്പാക്കണം. പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ അതിനെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

യൂറോപ്പില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലധികമാണ്. നിലവില്‍ യൂറോപ്പില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 കോടി കടന്നിരിക്കുകയാണ്. ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരില്‍ മൂന്നില്‍ ഒരാള്‍ യൂറോപ്പില്‍ നിന്നുള്ളയാളാണ്.

അതേസമയം കോഴിക്കോട്-തൃശൂര്‍ പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുകയാണ്. കൊവിഡും പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനവും കുറവില്ലാതെ തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ ‘ഉദ്ഘാടന മാമാങ്ക’മെന്നാണ് വിമര്‍ശനമുയരുന്നത്.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ മലപ്പുറം പൂക്കിപറമ്പില്‍ സമ്മേളനം സംഘടിപ്പിച്ച സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. ഇത് ചൂണ്ടിക്കാട്ടി   എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഫാത്തിമ തെഹ്‌ലിയയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉദ്ഘാടനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പോസ്റ്റിന് താഴെ നിരവധി പേരാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള പരിപാടിയെയും ഇതില്‍ കേസെടുക്കാത്ത പൊലീസിനെയും വിമര്‍ശിച്ച് കമന്റ് ചെയ്യുന്നത്.

കായിക മന്ത്രി വി. അബ്ദുറഹ്മാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി. നന്ദകുമാര്‍, പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, ആര്‍.ബി.ഡി.സി.കെ എം.ഡി. എസ്. സുഹാസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ സിംഗ് തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick