Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മാതൃഭൂമി ന്യൂസ് എഡിറ്റോറിയല്‍ മേധാവി സ്ഥാനത്തുനിന്ന് ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു

janmabhumi-ad

Digital Malayali Web Desk June 10, 2021, 06:27 p.m.

ടിആര്‍പി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനാണ് മാതൃഭൂമി ന്യൂസില്‍ അഴിച്ചുപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


കോഴിക്കോട്: മാതൃഭൂമി ന്യൂസ് എഡിറ്റോറിയല്‍ മേധാവി സ്ഥാനത്തുനിന്ന് ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. തിങ്കളാഴ്ച ചാനല്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലുടെയാണ് ഉണ്ണി ബാലകൃഷ്ണന്‍ രാജിക്കാര്യം അറിയിച്ചത്.  ഉണ്ണികൃഷ്ണന്റെ രാജി ചാനൽ മേധാവികള്‍ അംഗീകരിച്ചു. ബുധനാഴ്ചയായിരുന്നു ഉണ്ണിബാലകൃഷ്ണന്‍റെ മാതൃഭൂമിയിലെ അവസാന പ്രവൃത്തി ദിനം. ചാനല്‍ മേധാവി പദത്തില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ രാജിവെക്കാനുണ്ടായ സാഹചര്യം എന്താണെന്നു വ്യക്തമല്ല.

മാതൃഭൂമി ന്യൂസിന്റെ മോശം പ്രകടനമാണ് ഉണ്ണി ബാലകൃഷ്ണന്റെ രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിആര്‍പി റേറ്റിങ്ങില്‍ മറ്റ് മുന്‍നിര ചാനലകള്‍ക്കൊപ്പം എത്താന്‍ പലപ്പോഴും മാതൃഭൂമി ന്യൂസിന് സാധിച്ചിരുന്നില്ല. നിലവില്‍ മനോരമ ന്യൂസിന് പിന്നില്‍ നാലാം സ്ഥാനത്താണ് മാതൃഭൂമിയുടെ സ്ഥാനം. ടിആര്‍പി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനാണ് മാതൃഭൂമി ന്യൂസില്‍ അഴിച്ചുപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാനലിന്‍റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് മേധാവികള്‍ തൃപ്തരായിരുന്നില്ല. ശബരിമല പ്രക്ഷോഭ സമയത്ത് മാതൃഭൂമിയെ അടക്കം പിന്തള്ളി ജനം ടിവി മുന്നില്‍ കയറുന്ന സ്ഥിത്ഥിയും ഉണ്ടായി. 

1994 ൽ കലാകൗമുദിയില്‍ സബ് എഡിറ്ററായിട്ടാണ് ഉണ്ണി ബാലകൃഷ്ണന്‍ ഔദ്യോഗിക പത്രപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 1996 ൽ ഏഷ്യാനെറ്റ് ടെലിവിഷനിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ഏഷ്യാനെറ്റ് ന്യൂസ് നിലവില്‍ വന്നപ്പോള്‍ അതിലേക്ക് മാറി. 1998 ൽ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദില്ലി ബ്യൂറോയിലേക്ക് മാറി.ബുറ്യോ ചീഫ്, റീജിയണൽ എഡിറ്റർ എന്നീ നിലകളിൽ ഉണ്ണി ബാലകൃഷ്ണൻ ദില്ലിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick