Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വനം കൊള്ളക്കേസില്‍ ഇടപെട്ട് കേന്ദ്രം; ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി; സ്വതന്ത്ര അന്വേഷണം വേണമെന്ന് വി.മുരളീധരന്‍

janmabhumi-ad

Digital Malayali Web Desk June 10, 2021, 02:39 p.m.

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനംവകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും വി മുരളീധരന്‍


തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവവുമായി ബന്ധപ്പെട്ട് തുടര്‍നടപടിയുണ്ടാകുമെന്ന് ജാവദേക്കര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ ഗുഢാലോചനയെന്ന് സംശയമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. കോടികളുടെ അനധികൃത മരംമുറിക്കു പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതായി സംശയിക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തിനു മാത്രമേ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനാകൂ. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനംവകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും  മുരളീധരന്‍  ആവശ്യപ്പെട്ടു.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. നേരത്തെ ദില്ലിയിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മരംമുറി വിഷയത്തില്‍ കേന്ദ്രമന്ത്രിയെ കാണുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും വി മുരളീധരന്‍ മാത്രമാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick