Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


"ഓരോ ആർട്ടിസ്റ്റിനും കിട്ടുന്ന വർക്കിംഗ് ദിവസങ്ങൾ കുറഞ്ഞു, പേയ്മെന്റ് പോലും ഇപ്പോഴും ശരിയായി ലഭിച്ചു തുടങ്ങിയിട്ടില്ല, സാധാരണക്കാർക്ക് ഇനിയൊരു ലോക്കഡോൺ താങ്ങാൻ കഴിയില്ല"; ഉമ നായർ

janmabhumi-ad

Digital Malayali Web Desk May 03, 2021, 03:56 p.m.

സാധാരണക്കാർക്ക് ഇനി ഒരു ലോക്ക്ഡൗൺ താങ്ങാൻ കഴിയില്ല എന്ന് പറയുകയാണ് താരം.


മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഉമ. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന്, ദൂരദർശനിലെ ഷോർട്ട് ഫിലിമിലുകളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.

ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു താരം. സാധാരണക്കാർക്ക് ഇനി ഒരു ലോക്ക്ഡൗൺ താങ്ങാൻ കഴിയില്ല എന്ന് പറയുകയാണ് താരം. 

ഉമയുടെ വാക്കുകൾ, 

“കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം കാര്യങ്ങളെല്ലാം പഴയതുപോലെ ആകുവാൻ തുടങ്ങുകയായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവരും റിയാലിറ്റിയെ ഭയക്കുകയാണ്. സാധാരണക്കാരന് ഇനി ഒരു ലോക്ക്ഡൗൺ കൂടെ താങ്ങാൻ കഴിയില്ല. കോവിഡിനെക്കാൾ, സാമ്പത്തിക പ്രതിസന്ധി മൂലവും, ഡിപ്രഷൻ മൂലവുമൊക്കെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട് തുടങ്ങും. ടിവി രംഗം പതിയെ ശരിയായി വരികയായിരുന്നു. 

കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം ജോലിയുടെ രീതി വല്ലാതെ മാറി. ഇപ്പോൾ ഓരോ ആർട്ടിസ്റ്റിനും കിട്ടുന്ന വർക്കിംഗ് ദിവസങ്ങൾ കുറഞ്ഞു. ഉള്ള ദിവസം ഏറ്റവും കൂടുതൽ ഷൂട്ട് ചെയ്യുക എന്നതാണ് ഇപ്പോൾ എല്ലാവരും ചെയ്യുന്നത്, ഇത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് ഇരട്ടി ജോലിയാണ്. പേയ്മെന്റ് പോലും ഇപ്പോഴും ശരിയായി ലഭിച്ചു തുടങ്ങിയിട്ടില്ല"

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick