Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ശക്തമായ ബിജെപി ക്യാമ്പയിന്‍ വഴിയൊരുക്കുന്ന് ഇടതു തുടര്‍ഭരണത്തിനോ?; 'ബിജെപിക്ക് വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടു ചെയ്യുന്നത് എല്‍ഡിഎഫ് തുടര്‍ഭരണത്തിന് വഴിയൊരുക്കും, സമ്മതിദാനവകാശം സൂക്ഷിച്ചു വിനിയോഗിക്കണം'; മുന്നറിയിപ്പുമായി യുഡിഎഫ് നിശബ്ദ പ്രചരണം

janmabhumi-ad

Digital Malayali Web Desk April 05, 2021, 01:03 p.m.

പൊതുവേ നിക്ഷ്പക്ഷ നലപാടാണ് എന്‍എസ്എസ് സ്വീകരിക്കുന്നതെങ്കിലും ബിജെപിയിലേക്ക് ഏറ്റവും അധികം ആകര്‍ഷിക്കപ്പെട്ടത് നായര്‍ സമുദായംഗങ്ങളാണ്.


കോട്ടയം : ബിജെപിയുടെ ശക്തമായ പ്രചാരണവും സാന്നിധ്യവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്.സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യുഡിഎഫ്) ഇടതു സഖ്യത്തേക്കാള്‍ തിരിച്ചടിയാണെന്നാണ് കണക്കുകള്‍.

2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബിജെപിയുടെ രാഷ്ട്രീയ ഗ്രാഫ് ക്രമാനുഗതമായി ഉയരുകയാണ് കൂടാതെ, 2015 ല്‍ ഭാരത് ധര്‍മ്മ ജനസേനയുമായി (ബിഡിജെഎസ്) സഖ്യമുണ്ടാക്കിയതിന് ശേഷം പാര്‍ട്ടിയുടെ വോട്ട് ശതമാനം വീണ്ടും ഉയര്‍ന്നു. ബിഡിജെഎസുമായി സഖ്യമുണ്ടാക്കിയില്ലെങ്കിലും ഈഴവ വിഭാഗത്തിന്റെ പിന്തുണ ബിജെപിയിലേക്ക് തിരിയുകയായിരുന്നു. പൊതുവേ നിക്ഷ്പക്ഷ നലപാടാണ് എന്‍എസ്എസ് സ്വീകരിക്കുന്നതെങ്കിലും ബിജെപിയിലേക്ക് ഏറ്റവും അധികം ആകര്‍ഷിക്കപ്പെട്ടത് നായര്‍ സമുദായംഗങ്ങളാണ്. വളരെ സമര്‍ഥമായ ബിജെപിയുടെ  ഈ സോഷ്യല്‍ എഞ്ചിനീയറിംഗ് രീതി 2019 ലോക്സഭയിലും 2020 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.

ഇത്തവണ ബിജെപിയുടെ ലക്ഷ്യം കുറഞ്ഞത് 12 സീറ്റുകളെങ്കിലും നേടുകയും 18-20% വരെ വോട്ട് പങ്കിടുകയും ചെയ്യുക എന്നതാണ്. ബിജെപി സിപിഎം സഖ്യത്തെക്കുറിച്ച് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ തുറന്നടിച്ചത് പാര്‍ട്ടിക്ക് തുടക്കത്തില്‍ തിരിച്ചടിയായെങ്കിലും തുടര്‍ച്ചയായ പ്രചാരണത്തിലൂടെ മറികടന്നു. 

ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കുമ്പോള്‍ നായര്‍ സമുദായ വോട്ടുകളുടെ ഒഴുക്ക് യുഡിഎഫിനായിരിക്കും തിരിച്ചടി. ഇത് മറികടക്കാന്‍ ക്രൈസ്തവ-മുസ്ലിം വോട്ടുകളിലൂടെ കഴിഞ്ഞാല്‍ പ്രതീക്ഷയുണ്ട്. ബിജെപിക്ക് വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടു ചെയ്യുന്നത് എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിന് വഴിയൊരുക്കുമെന്നും അതിനാല്‍ സമ്മതിദാനവകാശം സൂക്ഷിച്ചു വിനിയോഗിക്കണമെന്നുമാണ് യുഡിഎഫ് അണികള്‍ക്കു നല്‍കുന്ന അറിയിപ്പ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick