Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഭരണം പിടിക്കാന്‍ അവസാന തുരുപ്പുചീട്ടും ഇറക്കി യുഡിഎഫ്; പിണറായി വന്ന വഴികളിലൂടെ രാഹുലിന്റെയും യാത്ര, ജനങ്ങളില്‍ ആവേശം വിതറാനുള്ള തന്ത്രവുമായി മുന്നണികള്‍,ആര് നേടും?

janmabhumi-ad

Digital Malayali Web Desk March 23, 2021, 07:40 p.m.

കോട്ടയം, പാലാ മേഖലകളില്‍ രാഹുല്‍ തരംഗം സൃഷ്ടിച്ച് വോട്ടുകള്‍ നേടാമെന്ന ചിന്തയും ഇതിനു പിന്നിലുണ്ട്


കോട്ടയം: എങ്ങനെയും ഇത്തവണ  ഭരണം പിടിക്കാന്‍ യുഡിഎഫിന്റെ അവസാന തുരുപ്പുചീട്ടാണ്‌ രാഹുല്‍ഗാന്ധി. യുഡിഎഫ് പ്രചരണം കൊഴുപ്പിക്കാന്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തിയതില്‍ മുന്നണി നല്ല പ്രതീക്ഷയിലാണ്.കാരണം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങള്‍ കൊണ്ടും ഗ്രൂപ്പ് വഴക്കുകൊണ്ടും കലുക്ഷിതമായിരുന്ന മുന്നണിക്ക്‌ അതുകൊണ്ട് തന്നെ പരാജയ ഭീതിയും നിഴലിച്ചിരുന്നു. മധ്യകേരളത്തില്‍ പ്രധാന പ്രതീക്ഷയായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം  മുന്നണി വിട്ടതും വലിയ തിരിച്ചടിയായി തന്നെയാണ് യുഡിഎഫ്കരുതുന്നത്. 

അതുകൊണ്ട് തന്നെ കോട്ടയം, പാലാ മേഖലകളില്‍ രാഹുല്‍ തരംഗം സൃഷ്ടിച്ച് വോട്ടുകള്‍ നേടാമെന്ന ചിന്തയും ഇതിനു പിന്നിലുണ്ട്. ഇടതുമുന്നണി പിണറായിയെ എത്തിച്ച വഴികളിലൂടെയെല്ലാം രാഹുലിനെ ആനയിക്കാനും യുഡിഎഫ് മറന്നില്ല. എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിലാണ് ‌ രാഹുല്‍ഗാന്ധി ഇന്നലെയും ഇന്നുമായി പങ്കെടുത്തത്. ജനങ്ങളില്‍ ആവേശം വിതക്കാനുള്ള തന്ത്രം ഇരുമുന്നണികളും പ്രയോഗിക്കുമ്പോള്‍ ആരു നേടുമെന്നതു ചര്‍ച്ചയാവുകയാണ്.

യുഡിഎഫഫിനുള്ളില്‍ നേതാക്കള്‍ തമ്മില്‍ തന്നെ പ്രശ്നങ്ങള്‍ നിരവധിയായിരുന്നു. ഇത് മുതലെടുക്കാന്‍ ഇടതുമുന്നണിയും ബിജെപിയും ശ്രമിക്കുമ്പോള്‍ രാഹുലിന്റെ വരവിന് ഇതിനെ നേരിടാന്‍ ഒരു പരിധി വരെ കഴിയുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. എന്‍സിപിയില്‍  നിന്ന്   യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന് വേണ്ടിയും രാഹുല്‍ പാലയില്‍ എത്തി. കാരണം ഇത്രയും കാലം മുന്നണിയില്‍ ഉണ്ടായിരുന്ന ജോസ്കെ മാണിയാണ് എതിരാളി. മണ്ഡലം പിടിക്കുക എന്നത് കാപ്പന് ബുദ്ധിമുട്ടായിരിക്കും എന്ന അവസ്ഥയുള്ളപ്പോഴാണ് ഇങ്ങനെയൊരു നീക്കം. 

ജോസഫ് വിഭാഗത്തിന്റെ മണ്ഡലത്തില്‍ രാഹുലിന് പ്രചാരണ പരിപാടി സംഘടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സീറ്റ് കിട്ടഞ്ഞതിനാല്‍ മുന്നണി വിട്ടവരും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നവരുമെല്ലാം യുഡിഎഫിന് കളങ്കമുണ്ടാക്കുമ്പോള്‍ അതിനെ എങ്ങനെ നേരിടാമെന്ന വെപ്രാളമായിരുന്നു നേതാക്കള്‍ക്ക്. എല്‍ ഡി എഫിന് തുടര്‍ ഭരണം ഉണ്ടാകുമെന്ന സര്‍വ്വേ ഫലങ്ങളും യുഡിഎഫിനെ ഭീതിയിലാഴ്ത്തി. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം എത്തുമ്പോഴേക്കും വിജയിക്കാനുള്ള എല്ലാ പരീക്ഷണങ്ങളും യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുകയാണ്. രാഹുലിന്റെ സന്ദര്‍ശനം എത്രമാത്രം ഗുണം ചെയ്യുമെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത് . 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick