Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മൂന്നര ലക്ഷം അപേക്ഷകര്‍ക്കായി പത്ത് ലക്ഷം ബാലറ്റുകള്‍ അച്ചടിച്ചെന്ന് ആരോപണം, വോട്ട് ചെയ്തവര്‍ക്ക് തപാലില്‍ ബാലറ്റ്; തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം കൈമാറണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി അഞ്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍

janmabhumi-ad

Digital Malayali Web Desk April 12, 2021, 01:15 p.m.

ഉദ്യോഗസ്ഥരില്‍ പലരും രണ്ട് വോട്ട് ചെയ്തതായും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ 15,000 ബാലറ്റ് അച്ചടിച്ചു.


തിരുവനന്തപുരം: തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് അഞ്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് സ്ഥാനാര്‍ത്ഥികളുടെ ആവശ്യം. പി സി വിഷ്‌ണുനാഥ്, ബിന്ദുകൃഷ്‌ണ, അബ്‌ദുറഹ്മാന്‍ രണ്ടത്താണി, പാറയ്‌ക്കല്‍ അബ്‌ദുളള, ബി ആര്‍ എം ഷഫീര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

തങ്ങളുടെ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം കൈമാറണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വോട്ടുകളുടെ സീരിയല്‍ നമ്ബറുകളും കൈമാറണമെന്ന് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. മൂന്നര ലക്ഷം അപേക്ഷകര്‍ക്കായി പത്ത് ലക്ഷം ബാലറ്റുകള്‍ അച്ചടിച്ചെന്ന് പരാതിക്കാരുടെ ആരോപണം.

തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്തവര്‍ ഏഴര ലക്ഷം പോലും വരില്ലെങ്കിലും 10 ലക്ഷത്തിലേറെ ബാലറ്റുകള്‍ അച്ചടിച്ചെന്നാണു വിവരം. മൂന്നര ലക്ഷത്തോളം പേരുടെ വോട്ടുകള്‍ വീടുകളിലെത്തി തപാല്‍ ബാലറ്റില്‍ രേഖപ്പെടുത്തിയതായി കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

തപാല്‍ ബാലറ്റ് ഉപയോഗപ്പെടുത്തിയ പോളിങ് ഉദ്യോഗസ്ഥരുടെയും അവശ്യ സര്‍വീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും എണ്ണം വ്യക്തമാക്കിയിട്ടില്ല. ഈ രണ്ടു വിഭാഗങ്ങളിലെ മുഴുവന്‍ പേരും വോട്ടു ചെയ്താലും 4 ലക്ഷത്തിലേറെ വരില്ല. ഈ സാഹചര്യത്തില്‍ ഇത്രയധികം ബാലറ്റുകള്‍ അച്ചടിച്ചത് എന്തിനെന്ന ചോദ്യം ഉയരുന്നു. ഉദ്യോഗസ്ഥരില്‍ പലരും രണ്ട് വോട്ട് ചെയ്തതായും സൂചനയുണ്ട്. ഇങ്ങനെ വോട്ട് ചെയ്താല്‍ അതു കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല. പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​ഫെ​സി​ലി​റ്റേ​ഷ​ന്‍​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​ ​ഏ​പ്രി​ല്‍1​മു​ത​ല്‍​ 3​വ​രെ​ ​നേ​രി​ട്ട് ​വോ​ട്ട് ​ചെ​യ്യാ​മാ​യി​രു​ന്നു.​ ​അ​തി​ന് ​ക​ഴി​യാ​ത്ത​വ​ര്‍​ക്ക് ​ഏ​പ്രി​ല്‍​ ​നാ​ലി​നു​ ​ശേ​ഷം​ ​ത​പാ​ല്‍​ ​ബാ​ല​റ്റ് ​അ​യ​ച്ചു.​ ​ഇ​തി​നൊ​പ്പ​മാ​ണ് ​വോ​ട്ട് ​ചെ​യ്ത​വ​ര്‍​ക്കും​ ​ത​പാ​ല്‍​ ​ബാ​ല​റ്റ് ​കി​ട്ടി​യ​ത്.​ തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം,​ആ​ല​പ്പു​ഴ,​ക​ണ്ണൂ​ര്‍​ ​തു​ട​ങ്ങി​യ​ ​ജി​ല്ല​ക​ളി​ല്‍​ ​വ്യാ​പ​ക​മാ​യി​ ​ഇ​ങ്ങ​നെ​ ​സം​ഭ​വി​ച്ചു.​ 

ഓരോ മണ്ഡലത്തിലേക്കും അതതു വരണാധികാരികള്‍ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ചാണ് ഇവ അച്ചടിച്ചത്. ഏറ്റുവാങ്ങിയത് അതത് വരണാധികാരികളോ ഉപവരണാധികാരികളോ അവരുടെ പ്രതിനിധികളോ ആയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ഗൂഡ ശ്രമമായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. ഈ തട്ടിപ്പ് കണ്ടെത്തിയതോടെ പരാതി ഇലക്ഷന്‍ കമ്മീഷന് മുന്നിലെത്തുകയും ചെയ്യും. വേണ്ടത്ര ജാഗ്രത കാട്ടാനുമാകും. വോട്ടര്‍ പട്ടികയിലെ തട്ടിപ്പിന് സമാനമായി ഇതും പിടിക്കപ്പെട്ടതോടെ വോട്ടെടുപ്പ് ഫലം തകിടം മറിക്കാനുള്ള ശ്രമം പൊളിയുമെന്നാണ് വിലയിരുത്തല്‍.

ഏറ്റവും കൂടുതല്‍ തപാല്‍ ബാലറ്റ് അച്ചടിച്ചത് തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് ഓരോ ജില്ലയിലും ഒരു ലക്ഷത്തിലേറെ വീതം. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ 15,000 ബാലറ്റ് അച്ചടിച്ചു. തലശ്ശേരി, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ പതിനായിരത്തോളവും കല്യാശേരിയില്‍ പന്തീരായിരത്തോളവും. പതിനായിരമോ അതിലേറെയോ തപാല്‍ ബാലറ്റുകള്‍ തയാറാക്കിയ മണ്ഡലങ്ങള്‍ വേറെയുമുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick